ADVERTISEMENT

കോഴിക്കോട്∙ വീണ്ടുമൊരു നവരാത്രി വന്നെത്തുകയായി. കലയുടെയും അറിവിന്റെയും സിദ്ധി കൈവരിക്കാൻ മനസ്സർപ്പിക്കുന്ന വ്രതകാലത്തിനു തുടക്കം.  സരസ്വതീദേവിയുടെ അനുഗ്രഹത്തിനായി ഭക്തരും കലാകാരൻമാരും തപം ചെയ്യുന്ന ഒൻപതു ദിനരാത്രങ്ങളാണ് ഇനി. തമിഴ് ബ്രാഹ്മണരും ഗൗഡസാരസ്വതരും ബൊമ്മക്കൊലു ഒരുക്കുന്ന തിരക്കിലായിരുന്നു ഇന്നലെ. അമാവാസി രാത്രിക്കുമുൻപ് ദേവീപ്രതിമകൾ നിരത്തി കോലമണിഞ്ഞു ബൊമ്മക്കൊലു തയാറാക്കണമെന്നാണ് വിശ്വാസം.

നവരാത്രി ആഘോഷത്തിനായി ജില്ലയിലെ ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഇന്നു മുതൽ ഒക്ടോബർ 5 വരെ വിപുലമായ പരിപാടികളും പ്രത്യേക പൂജകളുമാണ് വിവിധ ക്ഷേത്രങ്ങളിൽ നടക്കുക. ഒക്ടോബർ നാലിന് അടച്ചുപൂജയ്ക്കുശേഷം അഞ്ചിന് വിജയദശമിയും വിദ്യാരംഭവും പൂജയെടുപ്പുമടക്കമുള്ള ആഘോഷങ്ങളോടെയാണ്  നവരാത്രിക്കാലം അവസാനിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com