സഞ്ചാരികൾ വരണമെങ്കിൽ നാടിന് വൃത്തി വേണം: മന്ത്രി

ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഡിടിപിസിയും സംഘടിപ്പിച്ച ശുചിത്വ യജ്ഞം ഉദ്ഘാടനം ചെയ്തശേഷം മന്ത്രി എ.കെ. ശശീന്ദ്രനും മേയർ ബീന ഫിലിപ്പും വൊളന്റിയർമാർക്കൊപ്പം കോഴിക്കോട് ബീച്ചിൽ ശുചീകരണത്തിനിറങ്ങിയപ്പോൾ.  ചിത്രം: മനോരമ
ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഡിടിപിസിയും സംഘടിപ്പിച്ച ശുചിത്വ യജ്ഞം ഉദ്ഘാടനം ചെയ്തശേഷം മന്ത്രി എ.കെ. ശശീന്ദ്രനും മേയർ ബീന ഫിലിപ്പും വൊളന്റിയർമാർക്കൊപ്പം കോഴിക്കോട് ബീച്ചിൽ ശുചീകരണത്തിനിറങ്ങിയപ്പോൾ. ചിത്രം: മനോരമ
SHARE

കോഴിക്കോട്∙ വിനോദസഞ്ചാര മേഖല സജീവമാകണമെങ്കിൽ പരിസര ശുചിത്വത്തിനും ശുചീകരണത്തിനും പ്രാധാന്യം കൊടുക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കടപ്പുറത്തു നടത്തിയ ശുചിത്വ യജ്ഞം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഗോളതാപനത്തിന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കാരണമാണ്. 

നാട് മാലിന്യക്കൂമ്പാരമായി മാറാതിരിക്കാൻ ഓരോരുത്തരും പ്രതിജ്ഞ എടുക്കണമെന്നും മന്ത്രി പറഞ്ഞു. മേയർ ബീന ഫിലിപ് അധ്യക്ഷയായിരുന്നു. ഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സബ്കലക്ടർ വി. ചെൽസാസിനി, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ്, ഡിടിപിസി സെക്രട്ടറി നിഖിൽ ദാസ്, ടൂറിസം ജോയിന്റ് ഡയറക്ടർ ടി.ജി. അഭിലാഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ജില്ലയിലെ വിവിധ കോളജുകളിലെ എൻഎസ്എസ് വൊളന്റിയർമാർ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}