ലിങ്ക് റോഡിൽ കുരുക്ക്, സംഘർഷം

വടകര ലിങ്ക് റോഡിലുണ്ടാവുന്ന ഗതാഗതക്കുരുക്കിനെ തുടർന്നു വിവിധ ബസുകളിലെ ജീവനക്കാർ തമ്മിൽ ഇന്നലെയുണ്ടായ തർക്കം.
വടകര ലിങ്ക് റോഡിലുണ്ടാവുന്ന ഗതാഗതക്കുരുക്കിനെ തുടർന്നു വിവിധ ബസുകളിലെ ജീവനക്കാർ തമ്മിൽ ഇന്നലെയുണ്ടായ തർക്കം.
SHARE

വടകര ∙ വാഹനക്കുരുക്ക് പതിവാകുന്ന ലിങ്ക് റോഡിൽ ബസ് ജീവനക്കാരും കുരുക്കി‍ൽപ്പെടുന്ന വാഹനങ്ങളുടെ ഡ്രൈവർമാരും തമ്മിൽ തർക്കം. പഴയ ബസ് സ്റ്റാൻഡിൽ നിന്നു മാറ്റി പയ്യോളി, കൊയിലാണ്ടി, പേരാമ്പ്ര ഭാഗത്തെ ബസുകൾ ലിങ്ക് റോഡിൽ ആളെ കയറ്റി ഇറക്കുന്ന ഭാഗത്താണ് പ്രശ്നം. മെയിൻ റോഡുമായി ചേരുന്ന ഭാഗത്ത് ബസുകൾ നിരനിരയായി കിടക്കുമ്പോൾ പിറകിലുള്ള വാഹന നിര പലപ്പോഴും 200 മീറ്ററോളം നീളുന്നു. ഇതേച്ചൊല്ലി ദിവസവും ഇവിടെ സംഘർഷമാണ്. ബസുകൾ നിർത്തിയിടുന്നതോടെ അവശേഷിക്കുന്ന പരിമിതമായ സ്ഥലത്തുകൂടി മറ്റു വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാതാകുന്നു. 

മാർക്കറ്റ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എന്ന പേരിലാണ് കുറെ ബസുകൾ ഇവിടേക്ക് മാറ്റിയത്. എന്നാൽ, ലോക്ഡൗൺ കഴിഞ്ഞ ശേഷം സ്വകാര്യ ബസുകൾ കുറഞ്ഞതോടെ മാർക്കറ്റ് റോഡിലൂടെ അധികം ബസുകൾ പോകുന്നില്ല. നേരത്തേ നടപ്പാക്കിയ പരിഷ്കാരം പിൻവലിക്കാനാകില്ലെന്നും മാർക്കറ്റ് റോഡിലെ പ്രശ്നം ഒഴിവാക്കാൻ ഇതേ മാർഗമുള്ളൂ എന്നുമുള്ള നിലപാടിലാണ് നഗരസഭ. എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ ബസുകൾ പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റി പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണു നാട്ടുകാരും കച്ചവടക്കാരും ആവശ്യപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}