കോഴിക്കോട് ജില്ലയിൽ ഇന്ന് (29-09-2022); അറിയാൻ, ഓർക്കാൻ

kozhikode-ariyan-map
SHARE

പെൻഷൻ: രേഖകൾ നൽകണം

കോഴിക്കോട് ∙ കോർപറേഷനിൽ നിന്നു 2019 ഡിസംബർ 31 നു മുൻപ് അനുവദിച്ച സാമൂഹിക സുരക്ഷാ പെൻഷൻകാർ പുതിയ വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, ഫോൺ നമ്പർ എന്നിവ 2023 ഫെബ്രുവരി 15 ന് അകം കോർപറേഷൻ കൗൺസിൽ വിഭാഗത്തിൽ ഹാജരാക്കണം. സോണൽ ഓഫിസുകളിൽ നിന്നു പെൻഷൻ അനുവദിക്കപ്പെട്ടവർ അതതു സോണൽ ഓഫിസുകളിലാണ് രേഖകൾ ഹാജരാക്കേണ്ടത്. നിശ്ചിത സമയ പരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ പെൻഷൻ സൈറ്റിൽ നിന്ന് ഒഴിവാക്കും

ഫാഷൻ ഡിസൈനിങ് കോഴ്സ്

കോഴിക്കോട്∙ നടക്കാവ് പ്രോവിഡൻസ് സ്കൂളിൽ ഗവ.അംഗീകൃത ദ്വിവത്സര ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിൽ സീറ്റ് ഒഴിവ്. 9656114503.

കൂടിക്കാഴ്ച 30ന് 

കോഴിക്കോട് ∙  മെഡിക്കൽ കോളജ്  മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു കീഴിൽ പെരിനേറ്റൽ സോഷ്യൽ വർക്കർ തസ്തികയിലേക്ക് 24000 രൂപ പ്രതിമാസ വേതന അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.  കൂടിക്കാഴ്ച 30ന് 11ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസിൽ.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ∙ ജില്ലയിലെ ലീഗൽ കൗൺസിലർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനു പട്ടികജാതി വിഭാഗക്കാരായ യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 30. 0495 2370379

കൂടിക്കാഴ്ച ഇന്ന്

കോഴിക്കോട് ∙  ബീച്ച് ഗവ. സ്കൂൾ ഓഫ് നഴ്സിങ്ങിൽ ജനറൽ നഴ്സിങ്  ആൻഡ് മിഡ് വൈഫറി കോഴ്സിലേക്ക് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂടിക്കാഴ്ച ഇന്നു ബീച്ചിലെ ഗവ.സ്കൂൾ ഓഫ് നഴ്സിങ്ങിൽ നടക്കും. 0495 -2365977.

സീറ്റ് ഒഴിവ് 

കോഴിക്കോട് ∙ മാളിക്കടവ് ഗവ. വനിത ഐടിഐയിൽ വിവിധ ട്രേഡിൽ ഒഴിവ്. സ്പോട് അഡ്മിഷൻ. 0495 2373976.

∙ വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളജിൽ രണ്ടാം വർഷ ലാറ്ററൽ എൻട്രി വഴി വിവിധ ശാഖയിൽ ഒഴിവ്. അഭിമുഖം ഇന്നു രാവിലെ 9 മുതൽ 10 വരെ. 0495 2383924.

മത്സരങ്ങൾ മാറ്റി

കോഴിക്കോട് ∙ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഒക്ടോബർ 3 നു നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ മത്സരങ്ങൾ ഒക്ടോബർ 6 ലേക്കു മാറ്റിയതായി ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}