തെരുവുനായയെ തട്ടി ബൈക്ക് മറിഞ്ഞു; ദമ്പതികൾക്കു പരുക്ക്

നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നു വീണു പരുക്കേറ്റ ഉല്ലാസിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ.
SHARE

വടകര ∙ ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾക്ക് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് പരുക്കേറ്റു. സാൻഡ് ബാങ്ക്സ് റോഡിൽ കൊയിലാണ്ടി വളപ്പ് പോസ്റ്റ് ഓഫിസിന് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അഴിത്തല തൈക്കൂട്ടത്തിൽ ഉല്ലാസ് ( 40 ), ഭാര്യ ലേഖ ( 34 ) എന്നിവർക്കാണ് പരുക്കേറ്റത്.

തലയ്ക്ക് ഗുരുതര പരുക്കേറ്റ ഉല്ലാസിനെ ആദ്യം വടകരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭാര്യയെ ഡോക്ടറെ കാണിച്ച് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം.  നായയെ തട്ടി മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}