ADVERTISEMENT

തിരുവമ്പാടി ∙  ബവ്റിജസ് ഔട്‌ലെറ്റിൽ കഴിഞ്ഞ രാത്രി മോഷണ ശ്രമം. ബവ്റിജസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ  പിൻവശത്തുള്ള എക്സോസ്റ്റ് ഫാൻ തകർത്താണ് മോഷ്ടാവ് ഉള്ളിൽ കയറിയത്.  രാവിലെ ബവ്റിജ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മദ്യക്കുപ്പികൾ നഷ്ടപ്പെട്ടോ എന്നറിയാൻ  സ്റ്റോക്ക് എടുത്തു പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ മദ്യക്കുപ്പികൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരാൾ മാത്രമാണ് ഉള്ളിൽ കടന്നതെന്നു കണ്ടെത്തി. മദ്യ കുപ്പികൾ അല്ല ഓഫിസിൽ സൂക്ഷിച്ചിരുന്ന പണം ആയിരുന്നു മോഷ്ടാവിന്റെ ലക്ഷ്യം എന്നാണ് വിലയിരുത്തൽ. എന്നാൽ പണം നഷ്ടപ്പെട്ടിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പരിശോധന പൂർത്തിയാക്കി വൈകിട്ടോടെ തുറന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com