ADVERTISEMENT

പേരാമ്പ്ര ∙ വീടിന് സമീപം നിർത്തിയിട്ട ടിപ്പർ ലോറി തീയിട്ട് നശിപ്പിച്ചു. രണ്ടു പേർ അറസ്റ്റിൽ. കല്ലാട് എരവട്ടൂർ വില്ലേജ് ഓഫിസിന് സമീപം വാരിയർകണ്ടി രാജുവിന്റെ വീടിന്റെ സമീപം നിർത്തിയിട്ട ലോറിയാണ് ഇന്നലെ പുലർച്ചെ 5.30ന് കത്തിച്ചത്. ചേനോളി വെങ്ങളത്ത് അൽത്താഫ് (35), പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിലെ രയരോത്ത് വിപിൻ (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ ഹോൺ അടിച്ച ശേഷമാണ് തീയിട്ടതെന്നു രാജു പറഞ്ഞു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com