വെട്ടുകത്തിയുമായെത്തി കാർ തടഞ്ഞ് അക്രമം; രണ്ടു പേർ അറസ്റ്റിൽ

പിടിയിലായ മുഹമ്മദ് ഫഹദും സുനന്ദും.
SHARE

താമരശ്ശേരി∙ കാരാടിയിൽ നടുറോഡിൽ വെട്ടുകത്തിയുമായെത്തി കാർ യാത്രികരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ഉല്ലാസ് കോളനിയിൽ മുഹമ്മദ് ഫഹദ്(23), കൊടുവള്ളി മാനിപുരം പടിപ്പുരക്കൽ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന സുനന്ദ് (28) എന്നിവരാണ് അറസ്റ്റിലായത്.

താമരശ്ശേരി ഭാഗത്തു നിന്ന് അണ്ടോണ ഭാഗത്തേക്ക് വരികയായിരുന്ന കാറുമായി വാഹനം ഉരസിയതിനെത്തുടർന്ന് വാക്കു തർക്കമുണ്ടാവുകയും വാഹനത്തിൽ സൂക്ഷിച്ച വെട്ടുകത്തി എടുത്ത് യുവാക്കൾ അക്രമിക്കാനിറങ്ങുകയുമായിരുന്നു. നാട്ടുകാർ ഇടപെട്ട് അനിഷ്ട സംഭവമൊഴിവാക്കി. നാട്ടുകാർ തടഞ്ഞുവച്ച മുഹമ്മദ് ഫഹദിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.  സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെട്ട സുനന്ദ് പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പുത്തൂർ സ്വദേശി അഖിൽ മഷൂദിന്റെ പരാതിയിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}