കേരളത്തിലെ ആദ്യ കരസേനാ അഗ്നിവീർ റിക്രൂട്മെന്റ് റാലി; 28740 ഉദ്യോഗാർഥികൾ, ജില്ല തിരിച്ചും വിഭാഗം തിരിച്ചും റാലി

HIGHLIGHTS
  • കേരളത്തിലെ ആദ്യ റാലി വടക്കൻ ജില്ലകൾക്കായി
കേരളത്തിലെ ആദ്യ കരസേനാ അഗ്നിവീർ റിക്രൂട്മെന്റ് നടക്കുന്ന ഈസ്റ്റ്ഹിൽ ഗവൺമെന്റ് ഫിസിക്കൽ എജ്യുക്കേഷൻ കോളജ് ഗ്രൗണ്ടിനു സമീപത്തെ വില്ലേജ് ഓഫിസിനു മുൻപിൽ ഉറങ്ങാൻ തയാറെടുക്കുന്ന ഉദ്യോഗാർഥികൾ. പുലർച്ചെ നാലിനു ഗ്രൗണ്ടിൽ എത്തേണ്ടതിനാൽ ധാരാളം ഉദ്യോഗാർഥികൾ ഇന്നലെ രാത്രി സ്ഥലത്ത് എത്തിയിരുന്നു.
കേരളത്തിലെ ആദ്യ കരസേനാ അഗ്നിവീർ റിക്രൂട്മെന്റ് നടക്കുന്ന ഈസ്റ്റ്ഹിൽ ഗവൺമെന്റ് ഫിസിക്കൽ എജ്യുക്കേഷൻ കോളജ് ഗ്രൗണ്ടിനു സമീപത്തെ വില്ലേജ് ഓഫിസിനു മുൻപിൽ ഉറങ്ങാൻ തയാറെടുക്കുന്ന ഉദ്യോഗാർഥികൾ. പുലർച്ചെ നാലിനു ഗ്രൗണ്ടിൽ എത്തേണ്ടതിനാൽ ധാരാളം ഉദ്യോഗാർഥികൾ ഇന്നലെ രാത്രി സ്ഥലത്ത് എത്തിയിരുന്നു.
SHARE

കോഴിക്കോട് ∙ കേരളത്തിലെ ആദ്യ കരസേനാ അഗ്നിവീർ റിക്രൂട്മെന്റ് റാലി ഇന്നു മുതൽ 10 വരെ ഈസ്റ്റ്ഹിൽ ഗവൺമെന്റ് ഫിസിക്കൽ എജ്യുക്കേഷൻ കോളജ് ഗ്രൗണ്ടിൽ നടക്കും. കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ 28740 പുരുഷ ഉദ്യോഗാർഥികളാണ് പങ്കെടുക്കുന്നത്.

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്സ്മെൻ പത്താം ക്ലാസ്, അഗ്നിവീർ ട്രേഡ്സ്മെൻ എട്ടാം ക്ലാസ്, അഗ്നിവീർ ക്ലാർക്ക്, സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണു നടക്കുക. മലപ്പുറത്തെയും വയനാട്ടിലെയും ഉദ്യോഗാർഥികൾക്കാണ് ആദ്യദിനം നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷിച്ചവരെ ജില്ല തിരിച്ചും വിഭാഗം തിരിച്ചും വിളിച്ചിട്ടുണ്ട്. പുലർച്ചെ നാലിനാണ് ഗ്രൗണ്ടിൽ എത്തേണ്ടത്. കേരളത്തിലെയും കർണാടകയിലെയും വനിതാ ഉദ്യോഗാർഥികൾക്കുള്ള റിക്രൂട്മെന്റ് റാലി നവംബർ 1 നു ബെംഗളൂരുവിൽ നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA