എന്തു ചെയ്യരുതെന്നു മോദി പഠിച്ചത് നെഹ്‌റുവിൽ നിന്ന്: കെ.എസ്.രാമചന്ദ്രൻ

നരേന്ദ്ര മോദിയുടെ ജീവിതവും ഭരണതന്ത്രജ്ഞതയും - ദൗത്യവും വീക്ഷണവും എന്ന വിഷയത്തിൽ കോഴിക്കോട്ട് നടന്ന സെമിനാർ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. വി.കെ.സജീവൻ, ജോർജ് ആന്റണി, കെ.എസ്.രാമചന്ദ്രൻ, ഡോ.കെ.എസ്.രാധാകൃഷ്ണൻ. ദീപക്.എൽ.അശ്വനി, പി.ജിജേന്ദ്രൻ എന്നിവർ സമീപം.
നരേന്ദ്ര മോദിയുടെ ജീവിതവും ഭരണതന്ത്രജ്ഞതയും - ദൗത്യവും വീക്ഷണവും എന്ന വിഷയത്തിൽ കോഴിക്കോട്ട് നടന്ന സെമിനാർ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. വി.കെ.സജീവൻ, ജോർജ് ആന്റണി, കെ.എസ്.രാമചന്ദ്രൻ, ഡോ.കെ.എസ്.രാധാകൃഷ്ണൻ. ദീപക്.എൽ.അശ്വനി, പി.ജിജേന്ദ്രൻ എന്നിവർ സമീപം.
SHARE

കോഴിക്കോട്∙ നെഹ്‌റു നടപ്പാക്കിയ യൂറോസെന്ററിസത്തിന്റെ പൊളിച്ചെഴുത്താണ് ഇപ്പോൾ നരേന്ദ്ര മോദി ഇന്ത്യയിൽ നടപ്പാക്കുന്നതെന്നു മുതിർന്ന പത്രപ്രവർത്തകൻ കെ.എസ്.രാമചന്ദ്രൻ.   ബിജെപി നടത്തിയ ‘നരേന്ദ്ര മോദിയുടെ ജീവിതവും ഭരണ തന്ത്രജ്ഞതയും- ദൗത്യവും വീക്ഷണവും’ സെമിനാറിൽ ‘വായാടിത്തത്തിൽ നിന്ന് പ്രാവർത്തികതയിലേക്കുള്ള മാതൃകാമാറ്റം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. എന്തു ചെയ്യരുതെന്നു മോദി പഠിച്ചത് നെഹ്‌റുവിൽ നിന്നാണ്. സോവിയറ്റ് യൂണിയനെ അനുകരിച്ച് നെഹ്‌റു നടപ്പാക്കിയ പഞ്ചവത്സര പദ്ധതി വലിയ പാളിച്ചയാണെന്നു മൂന്നാം പദ്ധതിക്കാലത്തു തന്നെ ബോധ്യപ്പെട്ടിരുന്നു. പരാജയപ്പെട്ട ആസൂത്രണത്തിന് പകരമാണ് മോദി നിതി ആയോഗ് കൊണ്ടുവന്നത്. 

ഈ നൂറ്റാണ്ടിൽ ലോകത്തിന്റെ ട്രെൻഡ് സെറ്ററാണ് നരേന്ദ്രമോദിയെന്നും ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് അദ്ദേഹമെന്നും ‘അന്ത്യോദയത്തിലൂടെ എല്ലാവരുടെയും വികസനം’ എന്ന വിഷയം അവതരിപ്പിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സ് റീജനൽ ഡയറക്ടർ ഡോ.ജോർജ് വി.ആന്റണി പറഞ്ഞു. വൈജ്ഞാനിക ശാക്തീകരണത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് നരേന്ദ്രമോദിയെന്ന് ‘വിജ്ഞാനശാക്തീകരണവും സാമൂഹികസാമ്പത്തിക വികസനവും’ എന്ന വിഷയമവതരിപ്പിച്ച എഫ്‌ഐസിസിഐ സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദീപക് എൽ. അശ്വനി പറഞ്ഞു.   ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ  ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാനും ബിജെപി ജില്ലാപ്രസിഡന്റുമായ വി.കെ. സജീവൻ, പിഎസ്‌സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, കൺവീനർ പി. ജിതേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA