കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം അനിവാര്യം: വനിതാ കമ്മിഷൻ

സംസ്ഥാന വനിതാ കമ്മിഷനും മുക്കം നഗരസഭയും ചേർന്ന് സംഘടിപ്പിച്ച ജാഗ്രത സമിതി പരിശീലന പരിപാടിയുടെ നഗരസഭ തല ഉദ്ഘാടനം വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്യുന്നു. എം.ടി.വേണുഗോപാൽ, കെ.പി.ചാന്ദിനി, പ്രജിത പ്രദീപ്, കാഞ്ചന കൊറ്റങ്ങൽ, പി.ടി.ബാബു, കെ.കെ.റുബീന, വേണു കല്ലുരുട്ടി എന്നിവർ വേദിയി‍ൽ.
സംസ്ഥാന വനിതാ കമ്മിഷനും മുക്കം നഗരസഭയും ചേർന്ന് സംഘടിപ്പിച്ച ജാഗ്രത സമിതി പരിശീലന പരിപാടിയുടെ നഗരസഭ തല ഉദ്ഘാടനം വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്യുന്നു. എം.ടി.വേണുഗോപാൽ, കെ.പി.ചാന്ദിനി, പ്രജിത പ്രദീപ്, കാഞ്ചന കൊറ്റങ്ങൽ, പി.ടി.ബാബു, കെ.കെ.റുബീന, വേണു കല്ലുരുട്ടി എന്നിവർ വേദിയി‍ൽ.
SHARE

മുക്കം ∙ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്നും  വിദേശ രാജ്യങ്ങളിൽ ഇത് നടപ്പാണെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. കർശനമായ സ്ത്രീ സുരക്ഷ നിയമങ്ങൾ നാട്ടിൽ നിലവിലുണ്ടെങ്കിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് കുറവില്ലെന്നും അവർ പറഞ്ഞു. സംസ്ഥാന വനിതാ കമ്മിഷനും മുക്കം നഗരസഭയും സംഘടിപ്പിച്ച ജാഗ്രത സമിതി പരിശീലന പരിപാടിയുടെ നഗരസഭ തല ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

ലിന്റോ ജോസഫ് എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. നഗരസഭാധ്യക്ഷൻ പി.ടി.ബാബു പി.സതീദേവിയെ ആദരിച്ചു. നഗരസഭ ഉപാധ്യക്ഷ കെ.പി.ചാന്ദിനി, കാഞ്ചന കൊറ്റങ്ങൽ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പ്രജിത പ്രദീപ്,മുഹമ്മദ് അബ്ദുൽ മജീദ്,കെ.കെ.റുബീന, ഇ.സത്യനാരായണൻ, വി.കു‍ഞ്ഞൻ, കൗൺസിലർമാരായ വേണു കല്ലുരുട്ടി, സക്കീന കബീർ,മുക്കം എസ്ഐ സജീത്ത് സജീവ്,സിഡിഎസ് ചെയർപഴ്സൺ പി.രജിത എന്നിവർ പ്രസംഗിച്ചു.സി.കെ.സാജിറ ക്ലാസിന് നേതൃത്വം നൽകി.

മികച്ച ജാഗ്രതാ സമിതികൾക്ക് അവാർഡ് നൽകും 

മുക്കം ∙സംസ്ഥാനത്തെ മികച്ച ജാഗ്രതാ സമിതികളെ കണ്ടെത്തി വനിതാ കമ്മിഷൻ അവാർഡുകൾ സമ്മാനിക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. സംസ്ഥാനത്തെ നഗരസഭകൾ, പഞ്ചായത്തുകൾ, കോർപറേഷനുകൾ, ജില്ലാ പഞ്ചായത്തുകളിൽ ഓരോ സ്ഥാപനങ്ങളെയാണ് തിരഞ്ഞെടുക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}