ADVERTISEMENT

കൊല്ലം ∙ പിഷാരികാവ് ക്ഷേത്രത്തിൽ ഗ്രന്ഥം വയ്പും ആയുധപൂജയും നടന്നു.  രാവിലെയും വൈകിട്ടും ഭക്തരുടെ വഴിപാടായി നാലമ്പലത്തിലും പുറത്തും നവരാത്രി ദീപങ്ങൾ തെളിക്കുന്നുണ്ട്. ഗജവീരൻമാരുടെ അകമ്പടിയോടെ കാലത്തും വൈകിട്ടും രാത്രിയും കാഴ്ചശീവേലിയും നടക്കുന്നുണ്ട്. ചടങ്ങുകൾക്ക് മേൽശാന്തി എൻ.നാരായണൻ മൂസത് മുഖ്യകാർമികത്വം വഹിക്കുന്നു. ഇന്ന് നവമി നാളിൽ വിശേഷാൽ പൂജകൾ നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.നാളെ വിജയദശമി ദിനത്തിൽ കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കും.

കൊയിലാണ്ടി∙ ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ഇന്നു കലാപരിപാടി, 5ന് വാഹനപൂജ, വിദ്യാരംഭം, തായമ്പക, കേളി, വിശേഷാൽ പൂജ എന്നിവയുണ്ടാകും

നന്മണ്ട ∙ തളി ഉമാമഹേശ്വര കലാസമിതിയുടെ നവരാത്രി ആഘോഷം തുടങ്ങി. വിശേഷാൽ പൂജകളും ഗ്രന്ഥംവയ്പും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com