ADVERTISEMENT

താമരശ്ശേരി∙ ഭിന്നശേഷിക്കാരനായ കുട്ടിയെ തീപിടിച്ച വീടിനുള്ളിൽ നിന്ന് അയൽവാസി രക്ഷിച്ചു. വീട് പൂർണമായും കത്തി നശിച്ച് വാസയോഗ്യമല്ലാതായതോടെ  നിർധന കുടുംബത്തിന് അന്തി ഉറങ്ങാൻ സ്ഥലമില്ലാതായി. അമ്പായത്തോട് മിച്ചഭൂമിയിലെ ചാലിൽ പാത്തുമ്മയുടെ മകളുടെ മകനായ മുഹമ്മദ് റിയാസി(7)നെയാണ് അയൽവാസി മുരളി രക്ഷപ്പെടുത്തിയത്.

വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഓടി വന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിസരവാസികൾ വെള്ളം ഒഴിച്ച് തീ കെടുത്തുമ്പോഴേക്കും വീടിന്റെ മേൽക്കൂരയും വീട്ടുപകരണങ്ങളും കത്തി നശിച്ചിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന രേഖകളും കുട്ടികളുടെ പുസ്തകങ്ങളും ഫർണിച്ചറും മറ്റും നഷ്ടമായി. 

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. പാത്തുമ്മയും മകളുടെ മറ്റു രണ്ട് മക്കളായ റസിയ (13), റഫീസ്(12) എന്നിവർ അപകട സമയം മദ്രസയിൽ പോയതായിരുന്നു. പാത്തുമ്മ തൊഴിലുറപ്പ് ജോലിക്ക് പോയാണ് ഈ മൂന്നു കുട്ടികളെയും പോറ്റുന്നത്. പെരുവഴിയിലായ ഈ നിർധന കുടുംബത്തിന് സുമനസ്സുകളുടെ കാരുണ്യ സഹായം മാത്രമാണ് ഇനി ആശ്രയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com