തോണി മറിഞ്ഞ് ഒഴുക്കിൽ പെട്ടവർക്ക് രക്ഷകനായി അധ്യാപകൻ

കെ.കെ.ഉസ്മാൻ
കെ.കെ.ഉസ്മാൻ
SHARE

മുക്കം ∙ ഇരുവഞ്ഞിപ്പുഴയിൽ തോണി മറിഞ്ഞ് ഒഴുക്കിൽപെട്ട യുവാക്കൾക്ക് രക്ഷകനായി അധ്യാപകൻ. വെസ്റ്റ് കൊടിയത്തൂർ അമ്പലക്കണ്ടി കടവിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തോണി മറിഞ്ഞപ്പോ ൾ ബഹളം വച്ചെങ്കിലും രാത്രിയായതിനാൽ ആരും പുഴയിലിറങ്ങാൻ തയാറായില്ല. വെസ്റ്റ് കൊടിയത്തൂർ സ്വദേശിയും തിരൂരങ്ങാടി ഓറിയന്റൽ ഹൈസ്കൂൾ അധ്യാപകനുമായ കെ.കെ.ഉസ്മാൻ പുഴയിലേക്ക് ചാടി 2 പേരെ സാഹസികമായി രക്ഷപ്പെടുത്തി.തോണിയിൽ 4 പേർ ഉണ്ടായിരുന്നെങ്കിലും 2 പേർ സ്വയം നീന്തി രക്ഷപ്പെട്ടു. നബീൽ, അൻസിൽ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA