ADVERTISEMENT

വടകര ∙ വിജയദശമി നാളിൽ നാവിൽ ആദ്യാക്ഷരം കുറിക്കാൻ ക്ഷേത്രങ്ങളിൽ കുരുന്നുകളുടെ തിരക്ക്. വിശേഷാൽ പൂജകൾക്ക് പുറമേ സരസ്വതി പൂജ,  ഗ്രന്ഥമെടുപ്പ് എന്നിവ നടന്നു. വാഹനപൂജയും ആയുധ പൂജയും ഉണ്ടായിരുന്നു. ക്ഷേത്രങ്ങൾക്ക് പുറമേ നൃത്ത–സംഗീത വിദ്യാലയങ്ങളിലും പൂജവയ്പും എഴുത്തിനിരുത്തും വിദ്യാർഥികളുടെ അരങ്ങേറ്റവും  നടന്നു. ലോകനാർകാവ് ക്ഷേത്രത്തിൽ തയ്യില്ലത്ത് സനൽ നമ്പൂതിരി, സനൂജ് ഉണ്ണിക്കൃഷ്ണൻ ഭട്ടതിരിപ്പാട് എന്നിവർ കാർമികത്വം വഹിച്ചു. മണക്കുനി രാജീവനും സംഘവും ഭക്തിഗാനസുധ അവതരിപ്പിച്ചു. എടച്ചേരി കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തിൽ ഇരുനൂറോളം കുട്ടികൾ വിദ്യാരംഭം കുറിച്ചു. പട്ടർമഠത്തിൽ കുഞ്ഞിക്കൃഷ്ണൻ മൂസത്, കുനിയില്ലത്ത് ശിവശങ്കരൻ മൂസത്, ആര്യം വള്ളി ഇല്ലം വാസുദേവൻ മൂസത്, കുനിയില്ലത്ത് മണി മൂസത് എന്നിവർ നേതൃത്വം നൽകി. 

കല്ലാച്ചി കുറ്റിപ്രം പാറയിൽ പരദേവതാ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭം.
കല്ലാച്ചി കുറ്റിപ്രം പാറയിൽ പരദേവതാ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭം.

വടകര ഭഗവതി കോട്ടക്കൽ ക്ഷേത്രം, വടകര കോട്ടക്കുളങ്ങര സ്വാമിനാഥ ക്ഷേത്രം, പരവന്തല സുബ്രഹ്മണ്യ ക്ഷേത്രം, വടകര തെരു ഗണപതി ക്ഷേത്രം , വടകര റെയിൽവേ കോളനി മുത്തപ്പൻ ക്ഷേത്രം, ഒതയോത്ത് പരദേവത–ശ്രീകൃഷ്ണ ക്ഷേത്രം, മേപ്പയിൽ തെരു ഭഗവതി ക്ഷേത്രം, വെള്ളികുളങ്ങര മഹാശിവക്ഷേത്രം,  പൊന്മേരി ശിവക്ഷേത്രം, ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രം, മടപ്പള്ളി തെരു മഹാഗണപതി ക്ഷേത്രം, കണ്ണങ്കുഴി പരദേവത–ദേവീ ക്ഷേത്രം , വടകര അമൃതാനന്ദമയീമഠം, മടപ്പള്ളി ശിവപുരം മഹാദേവ ക്ഷേത്രം, പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രം, പുറമേരി വിലാതപുരം താനാരി ഭഗവതി ക്ഷേത്രം, ഏറാമല എടവന പരദേവത ക്ഷേത്രം,  വള്ളിക്കാട് തലോക്കൽ കൊയിലോത്ത് വിഷ്ണു ക്ഷേത്രം, അഴിയൂർ വേണുഗോപാല ക്ഷേത്രം, കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രം, പാലയാട് കോതമല്ലീശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ എഴുത്തിനിരുത്ത് നടന്നു.

kozhikode-edacherry-kalayamvelly-devi-temple-vijayadasami-vidyarambham

സിപിഎം ഓഫിസിൽ വിദ്യാരംഭം

നാദാപുരം ∙ വിജയദശമി ദിനത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മകൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകി ‍ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ.ജില്ലാ കമ്മിറ്റി ഓഫിസിൽ സിപിഎം വെള്ളൂർ ലോക്കൽ കമ്മിറ്റി അംഗം ഇ.ടി.രജിലേഷിന്റെയും  ദൃശ്യയുടെയും മകൾ ആത്മിയ രജിലേഷിനെയാണ് രക്ഷിതാക്കൾ പാർട്ടി ജില്ലാ ഓഫിസിൽ എഴുത്തിനിരുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com