ആട്ടിറച്ചി കിലോയ്ക്ക് 700 രൂപ, ഒരു ലീറ്റർ പാലിന് 150; ആടിനും വേണം ഒരു മിൽമ

ആടു വളർത്തലിൽ സജീവമായ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം.ജോർജ്.
SHARE

കുറ്റ്യാടി∙  നേതാവിനെ പിന്തുടർന്നാണ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ജോർജ് കൃഷിയിലും ആടുവളർത്തലിലും സജീവമായത്.  പാർട്ടി ലീഡർ പി.ജെ. ജോസഫ്  നേതൃത്വം നൽകുന്ന ഗാന്ധി സ്റ്റഡി സെന്റർ തൊടുപുഴയിൽ നടത്തുന്ന  കാർഷിക വിളകളുടെ അഖിലേന്ത്യാ പ്രദർശന വിൽപന മേളയുടെ  മുഖ്യ സംഘാടകരിൽ ഒരാളായതു വഴിയാണ് അങ്ങനെയൊരു വഴി തെളിഞ്ഞത്. മരുതോങ്കര പഞ്ചായത്തിൽ  മുള്ളൻകുന്നിലുള്ള പി.എം ജോർജിന്റെ വീട്ടിൽ കറവയുള്ളതുൾപ്പെടെ ആടുകൾ 14 എണ്ണം.

അഞ്ചു വർഷം മുൻപ് ചാലക്കുടിയിൽ നിന്നാണ് മലബാറി–ജംനാപ്യാരി ക്രോസ്, മോഴ–ശിരോഹി ക്രോസ് ഇനങ്ങളിൽ പെട്ട 2 ഗർഭിണികളായ ആടുകളെ ജോർജ് വാങ്ങിയത്. മലബാറി–ബീറ്റൽക്രോസ് ഇനം ആടുകളും ഉണ്ട്.  ഇത്തരം ആടുകൾക്ക് രോഗപ്രതിരോധ ശേഷി  കൂടും.  ദിവസവും വീട്ടാവശ്യത്തിന്  2 ലീറ്റർ പാൽ കറന്നെടുക്കും. ബാക്കി ആട്ടിൻകുട്ടികൾ കുടിക്കും.  തൈര്, മോര് എല്ലാം ഉണ്ടാക്കും. ഒരു ലീറ്റർ പാലിന് 150 രൂപ വിലയുണ്ട്. പറഞ്ഞിട്ടെന്ത്, രോഗപ്രതിരോധത്തിനുതകുന്ന, ഔഷധഗുണവുമുള്ള ആട്ടിൻപാൽ വാങ്ങാൻ ആളുകൾ ഇപ്പോഴും മടിക്കുകയാണ്.  ആട്ടിറച്ചി കിലോയ്ക്ക് 700 രൂപ വിലയുണ്ട്.

എന്നാൽ കൃത്രിമ വിലത്തകർച്ചയുണ്ടാക്കി ആടിനെ എടുക്കാച്ചരക്ക് ആക്കാനുള്ള  ശ്രമം വിപണിയിലുണ്ട്. പ്രത്യേകിച്ചും മലയോര മേഖലയിൽ. ഇതാണ് പല കർഷകരും ആടുവളർത്തലിൽ നിന്ന് പിൻമാറാൻ കാരണം. പരിഹാരവും ജോർജ് പറയുന്നു: മിൽമ മാതൃകയിൽ ആട്ടിൻപാൽ സംഭരണത്തിനും വിപണനത്തിനും സഹകരണ സംവിധാനം വരണം. തീറ്റയ്ക്ക് സബ്സിഡിയും വേണം.രാഷ്ട്രീയത്തിരക്കിനിടയിൽ ഒരു  പോസിറ്റീവ് എനർജി  ലഭിക്കുന്നതാണ് ആടുവളർത്തലിന്റെ പ്രധാന മെച്ചം. എന്തായാലും ഈ മേഖലയിൽ സജീവമാകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ജീവകാരുണ്യ മേഖലയിലെന്ന പോലെ തന്നെ. 

വീടിനോട് ചേർന്ന 3 ഏക്കർ സ്ഥലത്ത്  100 കുറ്റ്യാടി ഇനം തെങ്ങുകളും മംഗള, കാസർകോടൻ, നീലേശ്വരം , നാടൻ ഇനത്തിൽ പെട്ട 200 കമുകും, വിവിധയിനം വാഴകളും  മാവിനങ്ങളും റംബുട്ടാൻ, ജാതി, കൊക്കോ, പേര, മിൽക്ക് ഫ്രൂട്ട്, പപ്പായ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും വളർത്തുന്നുണ്ട്. എല്ലാറ്റിനും ആട്ടിൻകാഷ്ഠവും ചാരവും മാത്രമാണ് വളം. കൃഷിയിൽ ഭാര്യ  അന്നക്കുട്ടിയുടെ സമ്പൂർണ പിന്തുണയുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}