മനോഹരം; പയ്യോളിയിലെ മിനി ഗോവ; കോട്ടപ്പുഴയും അറബിക്കടലും സംഗമിക്കുന്ന പ്രകൃതി രമണീയമായ അഴിമുഖം

കോട്ടക്കടപ്പുറം അഴിമുഖത്ത് എത്തിയ വിനോദ സഞ്ചാരികൾ.
കോട്ടക്കടപ്പുറം അഴിമുഖത്ത് എത്തിയ വിനോദ സഞ്ചാരികൾ.
SHARE

പയ്യോളി∙ നഗരസഭയിലെ കോട്ടക്കടപ്പുറം സന്ദർശിക്കാൻ വിനോദ സഞ്ചാരികളുടെ തിരക്കാണ്. സഞ്ചാരികളും നാട്ടുകാരും ഒരുപോലെ ‘ മിനി ഗോവ’ എന്നു വിളിക്കുന്ന പ്രദേശമാണിത്.  കോട്ടപ്പുഴയും അറബിക്കടലും സംഗമിക്കുന്ന പ്രകൃതി രമണീയമായ ഈ അഴിമുഖം സന്ദർശിക്കാൻ ദിനം പ്രതി നൂറുകണക്കിനു പേരാണ് എത്തിച്ചേരുന്നത്. അവധി ദിവസങ്ങളിൽ ഈ തീരത്തേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. വടകര സാൻഡ് ബാങ്കിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണിത്.  കടലിലെ പുലിമുട്ട് തിരമാലകളുടെ ശക്തി കുറയ്ക്കുന്നു.അഴിമുഖമായതിനാൽ പുഴത്തീരവും കടൽത്തീരവും ഇവിടെയുണ്ട്. വിശാലമായ മണൽ പരപ്പും വിവിധതരം കണ്ടൽ ചെടികളും ഇവിടെയുണ്ട്.      

കോട്ടക്കടപ്പുറം അഴിമുഖത്തെ കണ്ടൽ സമൃദ്ധി.
കോട്ടക്കടപ്പുറം അഴിമുഖത്തെ കണ്ടൽ സമൃദ്ധി.

തീരത്തെ വിശാലമായ പച്ചപ്പ് തീരത്തെ കുടുതൽ മനോഹരിയാക്കുന്നു. പ്രകൃതി തന്നെ കനിഞ്ഞ് അനുഗ്രഹിച്ച ഈ തീരത്തിരുന്ന് കാറ്റു കൊള്ളാനും പുഴയിൽ നീരാടാനും ധാരാളം  പേർ എത്തുന്നു. ഇവിടുത്തേക്ക് റോഡു സൗകര്യം നിലവിലുണ്ട്. വാഹനങ്ങൾക്ക് പേ പാർക്കിങ് സൗകര്യവുമുണ്ട്. കൊളാവിപ്പാലം തീരം – പ്രകൃതി സംരക്ഷണ സമിതിയുടെ ആമ വളർത്തു കേന്ദ്രം ഇതിനു തൊട്ടടുത്താണ്. കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ സ്മാരകവും മ്യൂസിയവും സർഗാലയ കലാ– ശിൽപ കലാ കേന്ദ്രവും ഈ തീരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്നു. അധികൃതർ മനസ്സുവച്ചാൽ ഈ മനോഹര തീരത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാൻ കഴിയും.  അത്യാവശ്യം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും സെക്യൂരിറ്റി ഗാർഡ്  ലൈഫ് ഗാർഡ് എന്നിവയെ  നിയോഗിച്ചും ഈ കേന്ദ്രത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കാൻ കഴിയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA