ADVERTISEMENT
നാദാപുരം∙ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി നാളെ 9.15ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് സി.ജയചന്ദ്രൻ അധ്യക്ഷത വഹിക്കും. മജിസ്ട്രേട്ട് കോടതിയും മുൻസിഫ് കോടതിയും പ്രവർത്തിക്കുന്ന കോടതി കെട്ടിടത്തിൽ മുൻപ് കുടുംബ കോടതിയും എംഎസിടിയും പ്രത്യേക സിറ്റിങ് നടത്തിയിരുന്ന ഹാളിലാണ് പോക്സോ കോടതി സജ്ജമാക്കിയത്. ഇതോടെ കുടുംബ കോടതിയുടെയും എംഎസിടിയുടെയും സിറ്റിങ് ഇവിടെ‍ നിലയ്ക്കും. വടകര താലൂക്കിലെ പോക്സോ കേസുകളും ലൈംഗിക അതിക്രമ കേസുകളും ‍ഇനി ഈ കോടതിയിലാണു വിചാരണ ചെയ്യുക.  1904ൽ സ്ഥാപിതമായ നാദാപുരം മുൻസിഫ് കോടതി പുളിക്കൂലിൽ നിന്ന് 1910ലാണ് കല്ലാച്ചിയിലെ ഇല്ലത്ത് പറമ്പിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. 1986ൽ മജിസ്ട്രേട്ട് കോടതി തുടങ്ങിയ ശേഷം ഇപ്പോഴാണ് മറ്റൊരു കോടതി കൂടി കല്ലാച്ചിയിൽ തുടങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com