ADVERTISEMENT

നാദാപുരം∙ പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിലെ ‘8 സി’യിലെ സംസാര പ്രീയരായ കുസൃതികൾ വരെ ഇപ്പോൾ ‘ഭയങ്കര ഡീസന്റാണ്’. മറ്റു ക്ലാസ് മുറികളിലെ കലപില ശബ്ദമൊന്നും ഇവിടെയില്ല. പരമാവധി നിശ്ശബ്ദ പാലിക്കുന്നതിൽ എല്ലാവരും ഒന്നിനൊന്നു ശ്രദ്ധിക്കുന്നു. കാരണം രണ്ടു കുഞ്ഞുങ്ങളുടെ കാര്യം നോക്കേണ്ടതുണ്ട് അവർക്ക്. 

അതിഥിയായെത്തിയ ബുൽബുൽ പക്ഷിക്കും അതു മുട്ടയിട്ടുണ്ടായ 2 കുഞ്ഞുങ്ങൾക്കും ഒരു ശല്യവുമുണ്ടാകാതിരിക്കാനാണ് കുട്ടികളും അധ്യാപകരുമെല്ലാം ഈ കരുതലെടുക്കുന്നത്.  ആഴ്ചകൾക്കു മുൻപാണു ക്ലാസിലെ വായന മൂലയിലെ പുസ്തകങ്ങൾ സൂക്ഷിക്കുന്ന ഭാഗത്തു ബുൽബുൽ പക്ഷി കൂടു കെട്ടി താമസം തുടങ്ങിയത്. 

എന്നും പുറത്തേക്കു പോകുന്ന പക്ഷി  വൈകിട്ടോടെ തിരിച്ചെത്തുമായിരുന്നു. ഇതിനിടെയാണ് മുട്ടയിട്ടതും അടയിരുന്നതും. അടയിരുന്ന ഘട്ടത്തിൽ ആൺ പക്ഷി ക്ലാസ് മുറിയുടെ പുറത്തെത്തി പെൺപക്ഷിക്ക് ഭക്ഷണമെത്തിച്ചു നൽകും. മക്കൾക്ക് ഭക്ഷണമെത്തിച്ചു നൽകുന്ന കാര്യം ഇപ്പോൾ പെൺപക്ഷി തന്നെ ഏറ്റെടുത്തു കഴിഞ്ഞു. സ്കൂളിലാകെ ഈ അമ്മയും മക്കളും കൗതുകമാകുമ്പോൾ ഒട്ടും അലോസരപ്പെടുത്താതെ നിശബ്ദമായി താരാട്ടു പാടുകയാണ് കുട്ടിക്കൂട്ടവും അധ്യാപകരുമെല്ലാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com