ADVERTISEMENT

കോഴിക്കോട് ∙ പക്ഷിശാസ്ത്രജ്ഞൻ ഡോ.സാലിം അലിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ പക്ഷിനിരീക്ഷണ യാത്രയിൽ 126 ഇനം പക്ഷികളെ കണ്ടെത്തി. എച്ച്എസ്ബിസിയുടെ സഹകരണത്തോടെ മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയാണ് ഉത്തരകേരളത്തിൽ പക്ഷിനിരീക്ഷണ യാത്ര സംഘടിപ്പിച്ചത്.

മാവൂർ, കടലുണ്ടി, ആയഞ്ചേരി, സാന്ത്വനവനം, പൊൻകുന്ന്, വനപർവം, എലത്തൂർ എന്നിവിടങ്ങളിലാണ് ജില്ലയിൽ യാത്ര നടത്തിയത്. ഒട്ടുമിക്ക പക്ഷിനിരീക്ഷണ കേന്ദ്രങ്ങളും നാശത്തിന്റെ വക്കിലാണെന്ന് സംഘം വിലയിരുത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.   അവലോകനയോഗം ജില്ലാ വനംവകുപ്പ് മേധാവി ലത്തീഫ് ചോലക്കൽ ഉദ്ഘാടനം ചെയ്തു. സത്യൻ മേപ്പയൂർ, പ്രഫ. അബ്ദുൽ റിയാസ്, മുഹമ്മദ് റഫീക്ക് തുടങ്ങിയവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com