ADVERTISEMENT
വിലങ്ങാട്∙ ഇന്ദിരാ നഗർ മുണ്ടോംകണ്ടം റോഡിൽ കൂളിക്കാവിലേക്കുള്ള വഴിയിൽ കൂറ്റൻ പാറക്കല്ല് പൊട്ടിച്ച് കുറുകെയിട്ടത് ഗതാഗത സ്തംഭനത്തിന് ഇടയാക്കി. വനം ഓഫിസിനു സമീപത്തും റോഡ് നവീകരണത്തിന്റെ ഭാഗമായി തടസ്സപ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പ് ഇല്ലാതെയാണ് റോഡ് പണിയുടെ ഭാഗമായി കൂളിക്കാവിലേക്കുള്ള റോഡ് തടസ്സപ്പെടുത്തിയത്. റബർ ടാപ്പിങ്ങിനു പുറപ്പെട്ട കർഷകർ, പാലും പത്രവുമായെത്തിയ വാഹനങ്ങൾ തുടങ്ങിയവയെല്ലാം തടസ്സം കാരണം വലഞ്ഞു. പ്രതിഷേധത്തെ തുടർന്ന് പാറക്കഷണങ്ങൾ ഉച്ചയോടെ റോഡ് പണിക്കാരെത്തി നീക്കി.
 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com