ADVERTISEMENT

കുന്നമംഗലം ∙ എല്ലാവരെയും ഒരുമിച്ചു നിർത്തി രാജ്യ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുക എന്നതാണ് തന്റെ രാഷ്ട്രീയ ദൗത്യമെന്ന് ശശി തരൂർ എംപി. മർകസിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 

കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള മർകസ് സ്ഥാപനങ്ങളും വിദ്യാർഥികളും രാജ്യത്തിനും സമൂഹത്തിനും വേണ്ടി സേവനം ചെയ്യും എന്നാണ് തന്റെ വിശ്വാസം. അംബേദ്കർ ആഗ്രഹിച്ച പോലെ എല്ലാ വിഭാഗം ജനങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയും വസിക്കുന്ന രാജ്യത്തിനു വേണ്ടിയാകണം നമ്മുടെ പ്രവർത്തനം. എല്ലാ ജാതി മത വിഭാഗങ്ങളെയും സമുദായങ്ങളെയും ഒന്നായി കാണുന്ന സമീപനം ഉണ്ടായാൽ മാത്രമേ സമുദായങ്ങൾക്ക് ഇടയിൽ സാഹോദര്യം ഉണ്ടാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എം.കെ.രാഘവൻ എംപി, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, സി.യൂസഫ് ഹൈദർ, മജീദ് കക്കാട് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com