ADVERTISEMENT

തിരുവമ്പാടി ∙ മലയോര മേഖലയിലെ ഫാം ടൂറിസം പദ്ധതി ശ്രദ്ധേയമായി. നിരവധി വിനോദ സഞ്ചാരികളും പഠന സംഘങ്ങളും ആണ് ഫാം ടൂറിസത്തിൽ ഉൾപ്പെട്ട പദ്ധതികളും കൃഷിസ്ഥലങ്ങളും സംരംഭങ്ങളും സന്ദർശിക്കുവാനായി  ദിവസവും എത്തുന്നത്. കഴിഞ്ഞദിവസം മുക്കം നഗരസഭാ പരിധിയിൽ നിന്നുള്ള കർഷകർ മുക്കം കൃഷിഭവന്റെ നേതൃത്വത്തിൽ ബ്ലോക്കിന്റെ ആത്മ പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ പഠനയാത്രയ്ക്ക് തിരുവമ്പാടിയിലെ ഫാമുകളിൽ എത്തി.  

കൃഷി ഓഫിസർ ടിൻസി ടോമിന്റെ നേതൃത്വത്തിൽ 45 അംഗ സംഘമാണ് വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചത്.തിരുവമ്പാടി പുരയിടത്തിൽ ഗോട്ട് ഫാം, മലബാർ എഗ്ർ ഫാം, ലേക്ക് വ്യൂ വില്ല, കണ്ടത്തിൻതൊടിക നഴ്സറി, ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ ഫാം, കർഷകശ്രീ സാബു തറക്കുന്നേലിന്റെ അഗ്രി ഫാം, അക്വാ പെറ്റ്സ് ഇന്റർ നാഷനൽ, ബി.എം ഫുഡ്സ് എന്നിവിവടങ്ങളിൽ സന്ദർശിച്ച സംഘം   കർഷകരുമായി   സംവദിച്ച് വിവരശേഖരണവും പരിശീലനവും നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com