ADVERTISEMENT

കോഴിക്കോട് ∙ ഇന്ത്യയുടെ പാലുൽപാദന മേഖലയിലും കർഷകക്ഷേമ പ്രവർത്തനങ്ങളിലും മിൽമ വഹിക്കുന്ന പങ്ക് വളരെ വലുതെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. മിൽമ സംഘടിപ്പിച്ച ദേശീയ ക്ഷീര ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര തലത്തിൽ നോക്കിയാൽ ക്ഷീരകർഷകർക്കു ഉയർന്ന വില നൽകുന്നതു മിൽമയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽനിന്നു ഗുണനിലവാരമുള്ള കാലിത്തീറ്റ മാത്രമാണ് എത്തുന്നതെന്നു ഉറപ്പാക്കാൻ സിലക്ട് കമ്മിറ്റിക്കു രൂപം നൽകിയതായി അധ്യക്ഷത വഹിച്ച മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

ഇവിടെ തീറ്റപ്പുൽ കൃഷി വ്യാപകമാക്കും. മുതലമടയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ചോളക്കൃഷി കേരളത്തിൽ വ്യാപകമാക്കും.കന്നുകാലി ഇൻഷുറൻസ് പദ്ധതി എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റന്റ് പനീർ ബട്ടർ മസാല, സെറ്റ് കാർഡ് എന്നിവയുടെ വിപണനം മേയർ ബീന ഫിലിപ്പും പനീർ ഡേറ്റ്സ് അച്ചാർ, ഗീ കപ്പ് കേക്ക് എന്നിവയുടെ വിപണനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും ഉദ്ഘാടനം ചെയ്തു. മിൽമ മുൻ ചെയർമാൻ പി.ടി.ഗോപാലക്കുറുപ്പ് ഡോ. വർഗീസ് കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തി.

എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദ യൂണിയൻ ചെയർമാൻ എം.ടി.ജയൻ, തിരുവനന്തപുരം മേഖല ക്ഷീരോത്പാദക യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണിക്കൃഷ്ണൻ, കൗൺസിലർ ഫെനിഷ കെ.സന്തോഷ്, മിൽമ ചെയർമാൻ കെ.എസ്.മണി, മാനേജിങ് ഡയറക്ടർ ആസിഫ് കെ.യൂസഫ് എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com