മിൽമ ജംക്‌ഷനിലെ പാറ പൊട്ടിക്കൽ നാട്ടുകാർ തടഞ്ഞു

കാരശ്ശേരി പഞ്ചായത്തിലെ മിൽമ ജംക്‌ഷനിലെ പാറപൊട്ടിക്കൽ നാട്ടുകാർ തടയാനെത്തിയപ്പോൾ.
കാരശ്ശേരി പഞ്ചായത്തിലെ മിൽമ ജംക്‌ഷനിലെ പാറപൊട്ടിക്കൽ നാട്ടുകാർ തടയാനെത്തിയപ്പോൾ.
SHARE

മുക്കം ∙ കെട്ടിട നിർമാണത്തിന് മണ്ണെടുക്കുന്നതിനുള്ള അനുമതിയുടെ മറവിൽ അനധികൃതമായി പാറ പൊട്ടിക്കുന്നതു നാട്ടുകാർ തടഞ്ഞു. കാരശ്ശേരി പഞ്ചായത്തിലെ ഫാത്തിമ എസ്റ്റേറ്റ് മിൽമ ജംക്‌ഷനിലാണ് സംഭവം. പാറ പൊട്ടിക്കുന്നതിനായി സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതായി ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി എത്തി പ്രവൃത്തി തടയുകയായിരുന്നു.

പാറ പൊട്ടിക്കൽ മൂലം സമീപത്തെ പത്തോളം വീട്ടുകാർ ദുരിതത്തിലാണെന്ന് നാട്ടുകാർ പരാതി നൽകിയെങ്കിലും അധികൃതർ വന്ന് പരിശോധിച്ച് പോയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പാറ പൊട്ടിക്കൽ മൂലം സമീപത്തെ വീടുകൾക്കു വിള്ളൽ സംഭവിച്ചതായും ആക്ഷേപമുണ്ട്. ഭീതിയോടെയാണ് ഇവിടെ താമസിക്കുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS