അറവു മാലിന്യം വഴിയരികിൽ തള്ളി

waste
കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ പന്തിരിക്കര പള്ളിക്കുന്ന് കോക്കാട് റോഡിനു സമീപം ബൈക്കിലെ പെട്ടിയിൽ നിന്നും മാലിന്യം കടിച്ചു വലിക്കുന്ന തെരുവുനായ.
SHARE

പേരാമ്പ്ര ∙ കടിയങ്ങാട് –പെരുവണ്ണാമൂഴി റോഡിൽ പന്തിരിക്കര പള്ളിക്കുന്ന് കോക്കാട് റോഡിനു സമീപം വഴിയരികിൽ പഴകി പുഴു അരിച്ചു ദുർഗന്ധം വമിക്കുന്ന അറവു മാലിന്യം തള്ളി. ബൈക്കിൽ കൊണ്ടുവന്ന് ഉപേക്ഷിച്ച നിലയിലാണ്. 2 ദിവസമായി ഈ ബൈക്ക് റോഡരികിൽ കാണാൻ തുടങ്ങിയിട്ട്. ദുർഗന്ധം കാരണം വണ്ടിയിലുള്ള പെട്ടിയിൽ നിന്നു മാലിന്യം തെരുവു നായ്ക്കൾ കടിച്ചു വലിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. 

മാലിന്യം നായ്ക്കൾ വലിച്ചിഴച്ച് സമീപ പ്രദേശങ്ങളിലെ പറമ്പുകളിൽ കൊണ്ടിടാനും തുടങ്ങി. മഴ പെയ്യുമ്പോൾ മാലിന്യം ഒലിച്ചിറങ്ങി കിണറുകൾ മലിനമാകാനും പകർച്ചവ്യാധികൾ പടരാനും സാധ്യതയുണ്ട്. ഈ ഭാഗത്ത് കോഴിമാലിന്യവും ഹോട്ടൽ മാലിന്യവും തള്ളുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു. ദുർഗന്ധം കാരണം കാൽനടയാത്രക്കാർക്ക് മുക്ക് പൊത്താതെ നടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ്. തെരുവ് നായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്. നാട്ടുകാർ പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS