യുവതിയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു

railway-accident
പ്രവിത, അനിഷ്ക
SHARE

കൊയിലാണ്ടി∙ കൊല്ലം റെയിൽവേ ഗേറ്റിനു സമീപം യുവതിയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. സിൽക്ക് ബസാർ കൊല്ലം വളപ്പിൽ പ്രവിത (35), മകൾ അനിഷ്‌ക (8 മാസം) എന്നിവരാണു മരിച്ചത്. കുഞ്ഞിനെയുമെടുത്ത് യുവതി കൊച്ചുവേളി– ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിനിനു മുൻപിൽ ചാടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ട്രെയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. നാരായണന്റെയും സതിയുടെയും മകളാണു പ്രവിത. ഭർത്താവ്: സുരേഷ് ബാബു. അനാമിക മറ്റൊരു മകളാണ്. സഹോദരൻ: പ്രബീഷ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS