ഉള്ളിയേരി 19–ാം മൈലിൽ കനാൽ പാലത്തിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിൽ അപാകത?

bridge
ഉള്ളിയേരി 19 ാം മൈലിൽ കനാൽ പാലത്തിന്റെ സംരക്ഷണ ഭിത്തി നിർമാണം
SHARE

ഉള്ളിയേരി ∙ ഉള്ളിയേരി 19ാം മൈലിൽ കനാൽ പാലത്തിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിൽ അപാകതയുണ്ടെന്ന് ആക്ഷേപം. എടവണ്ണ– കൊയിലാണ്ടി സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയർന്നതോടെ ഇവിടെ കനാൽ പാലത്തിന് കൈവരി ഇല്ലാതായിരുന്നു. അപകടങ്ങൾ പതിവായതോടെ നാട്ടുകാർ നൽകിയ പരാതിയിലാണ് പാലത്തിന് സംരക്ഷണ ഭിത്തി പണിയുന്നത്.

ആവശ്യത്തിന് കമ്പികൾ ഉപയോഗിക്കാതെ ഭിത്തി നിർമിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വണ്ണം കുറഞ്ഞ ചെറിയ കമ്പികൾ വച്ച് ഭിത്തി നിർമിച്ചാൽ വേണ്ടത്ര ബലം ഉണ്ടാവില്ല. പതിവായി അപകടം നടക്കുന്ന സ്ഥലമാണിത്.കമ്പികൾ മാറ്റിയില്ലെങ്കിൽ പണി തടയാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. പൊതുപ്രവർത്തകൻ ഗോവിന്ദൻകുട്ടി ഉള്ളിയേരി ഇതു സംബന്ധിച്ച് കലക്ടർക്ക് പരാതി നൽകി.കക്കോടി മെയിൻ കനാലിനു കുറുകെയുള്ള പാലമാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS