ADVERTISEMENT

കുറ്റ്യാടി ∙ ചെങ്കണ്ണ് ഉൾപ്പെടെ പകർച്ചവ്യാധികൾ പടരുന്നു. താലൂക്ക് ആശുപത്രിയിൽ അനിയന്ത്രിത തിരക്ക്. ദിവസവും ഒപിയിൽ എത്തുന്ന രോഗികളുടെ എണ്ണം കൂടുമ്പോൾ വേണ്ടത്ര ഡോക്ടർമാർ ഇല്ലെന്ന പരാതിയുമുണ്ട്. ചെങ്കണ്ണ് ബാധിച്ച് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് ആശുപത്രിയിൽ എത്തുന്നത്.

എണ്ണൂറിലേറെ രോഗികൾ ദിവസവും ഒപിയിൽ എത്തുന്നുണ്ട്. ഉച്ച കഴിഞ്ഞ് കാഷ്വൽറ്റിയിൽ മിക്ക ദിവസവും ഒരു ഡോക്ടർ മാത്രമേ ഉണ്ടാവാറുള്ളൂ. ഇതുകാരണം രോഗികൾക്ക് മണിക്കൂറുകളോളം വരി നിൽക്കേണ്ട അവസ്ഥയാണ്. കാഷ്വൽറ്റിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com