ADVERTISEMENT

വടകര ∙ കലകളുടെ കടത്തനാടൻ അങ്കത്തിനു തിരിതാഴ്ന്നു, സംസ്ഥാന കലോത്സവത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലേക്കു കലാകാരന്മാർ. സ്വന്തം മണ്ണിൽ വീണ്ടുമൊരിക്കൽക്കൂടി സ്വർണക്കപ്പു നേടാനുള്ള ആവേശത്തോടെയാണ് ഇന്നലെ രാത്രി വൈകി മത്സരാർഥികൾ വേദിവിട്ടത്. അഞ്ചുദിവസമായി വടകരയിൽ നടന്നുവന്ന ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചപ്പോൾ ഇഞ്ചോടിച്ചുപോരാട്ടത്തിനൊടുവിൽ സിറ്റി ഉപജില്ല 853 പോയിന്റുകളുമായി കിരീടമണിഞ്ഞു.

ആവേശം നിറഞ്ഞ പോരാട്ടത്തിൽ 790 പോയിന്റുമായി കൊയിലാണ്ടി ഉപജില്ല രണ്ടാമതെത്തി. 742 പോയിന്റുകൾ വീതം നേടിയ ചേവായൂർ, കൊടുവള്ളി ഉപജില്ലകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂളുകളിൽ 324 പോയന്റുമായി സിൽവർഹിൽസ് കലാകിരീടം ചൂടി. മേമുണ്ട എച്ച്എസ്എസ് 307 പോയന്റുമായി രണ്ടാംസ്ഥാനം നേടി. 229 പോയന്റുനേടിയ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ്സാണ് മൂന്നാംസ്ഥാനത്ത്.

ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ 329 പോയിന്റുമായി കൊയിലാണ്ടി ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 324 പോയന്റുകളുമായി ചേവായൂർ ഉപജില്ല രണ്ടാം സ്ഥാനം നേടി. കൊടുവള്ളി ഉപജില്ലയാണു മൂന്നാം സ്ഥാനത്ത്. 321 പോയിന്റ്. ഈ വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ 147 പോയിന്റുകൾ നേടി ജേതാക്കളായി. 136 പോയന്റുകളുമായി സിൽവിൽ ഹിൽസ് എച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. 115 പോയിന്റ് നേടിയ ചക്കാലക്കൽ എച്ച്എസ്എസിനാണു മൂന്നാം സ്ഥാനം.

യുപി ജനറൽ വിഭാഗത്തിൽ 163 പോയിന്റുമായി കോഴിക്കോട് സിറ്റി ഉപജില്ല ഒന്നാമതെത്തി. പേരാമ്പ്ര ഉപജില്ല 161 പോയന്റ് നേടി രണ്ടാം സ്ഥാനം നേടി. കൊയിലാണ്ടി 155 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഈ വിഭാഗത്തിൽ സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ് 50 പോയിന്റ് നേടി വിജയികളായി. സിൽവർ ഹിൽസ് എച്ച്എസ്എസ് 48 പോയന്റുകളുമായി രണ്ടാം സ്ഥാനവും വടകര സെന്റ് ആന്റണീസ് ജിഎച്ച്എസ്എസ് 43 പോയന്റുകളുമായി മൂന്നാം സ്ഥാനവും നേടി.

അറബിക് കലോത്സവം

അറബിക് കലോത്സവം എച്ച്എസ് വിഭാഗത്തിൽ 95 പോയിന്റുമായി തോടന്നൂർ, കൊടുവള്ളി ഉപജില്ലകൾ ഒന്നാം സ്ഥാനം പങ്കിട്ടു. നാദാപുരം ഉപജില്ല 93 പോയിന്റുമായി രണ്ടാം സ്ഥാനവും കൊയിലാണ്ടി ഉപജില്ല 91 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. സ്കൂളുകളിൽ വാണിമേൽ ക്രസന്റ് എച്ച്എസ്എസ് 70 പോയിന്റുമായി ജേതാക്കളായി. 51 പോയിന്റുമായി കുറ്റ്യാടി ജിഎച്ച്എസ്എസ് രണ്ടാംസ്ഥാനം നേടി. ഓർക്കാട്ടേരി കെകെഎം ജിവിഎച്ച്എസ്എസ്സും നൊച്ചാട്ട് എച്ച്എസ്എസും 43 പോയിന്റുമായി മൂന്നാം സ്ഥാനം പങ്കിട്ടു.

സംസ്കൃതോത്സവം

യുപി വിഭാഗം സംസ്‌കൃതോത്സവത്തിൽ വടകര, കുന്നുമ്മൽ, കുന്നമംഗലം ഉപജില്ലകൾ 86 പോയന്റുകളുമായി ഒന്നാം സ്ഥാനം പങ്കിട്ടു. ബാലുശ്ശേരി ഉപജില്ല 84 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. 83 പോയിന്റ് നേടിയ ചോമ്പാല ഉപജില്ലയ്ക്കാണു മൂന്നാം സ്ഥാനം. സ്കൂളുകളിൽ 63 പോയിന്റു നേടിയ അഴിയൂർ ഈസ്റ്റ് യുപിക്കാണ് ഒന്നാം സ്ഥാനം. 55 പോയിന്റുമായി ചാത്തമംഗലം എയുപി എച്ച്എസ് രണ്ടാം സ്ഥാനവും 45 പോയിന്റുമായി വട്ടോളി ജിയുപി എച്ച്എസ് മൂന്നാം സ്ഥാനവും നേടി.

യുപി അറബിക് കലോത്സവത്തിൽ നാദാപുരം 63 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ചോമ്പാല, വടകര ഉപജില്ലകൾ 61 പോയിന്റുമായി രണ്ടാം സ്ഥാനം പങ്കിട്ടു. 60 പോയിന്റുമായി ഫറോക്ക് ഉപജില്ല മൂന്നാം സ്ഥാനം നേടി. സ്കൂളുകളിൽ 36 പോയിന്റുകളുമായി എംയുഎം വിഎച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. നടക്കാവ് ജിവിഎച്ച്എസ്എസ്, മാക്കൂട്ടം എഎംയുപിഎസ് എന്നിവർ 34 പോയിന്റുമായി രണ്ടാം സ്ഥാനം പങ്കിട്ടു. വേളൂർ ജിഎംയുപി സ്‌കൂൾ 33 പോയിന്റുകളുമായി മൂന്നാം സ്ഥാനം നേടി.

ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ 87 പോയിന്റ് നേടി കുന്നുമൽ ഉപജില്ല ഒന്നാമതെത്തി. 84 പോയന്റുമായി സിറ്റി ഉപജില്ല രണ്ടാമതും 82 പോയന്റ് കൊയിലാണ്ടി മൂന്നാം സ്ഥാനത്തുമാണ്. ഈ വിഭാഗത്തിൽ മണിയൂർ പഞ്ചായത്ത് എച്ച്എസ്എസ് 67 പോയിന്റ് നേടി ജേതാക്കളായി. 61 പോയിന്റ് നേടിയ വട്ടോളി നാഷനൽ എച്ച്എസ്എസ് രണ്ടാം സ്ഥാനവും 46 പോയിന്റ് നേടിയ മേമുണ്ട എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. കെ.കെ.രമ എംഎൽഎ അധ്യക്ഷയായിരുന്നു. ഡിഡിഇ സി.മനോജ്കുമാർ, നഗരസഭാധ്യക്ഷ കെ.പി.ബിന്ദു, സെന്റ് ആന്റണീസ് ഗേൾസ് എച്ച്എസ്എസ് പ്രധാനാധ്യാപിക സിസ്റ്റർ ബ്ലൂബെൽ തുടങ്ങിയവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com