ADVERTISEMENT

കോഴിക്കോട്∙ കോർപറേഷന്റെ അക്കൗണ്ടിൽ നിന്നു കോടിക്കണക്കിനു രൂപ തിരിമറി നടത്തിയ ബാങ്ക് മാനേജർ റിജിൽ ഈ പണത്തിന്റെ ഭൂരിഭാഗവും ഉപയോഗിച്ചത് ഓൺലൈൻ റമ്മി ഗെയിം, ഓഹരി ഇടപാടുകൾക്കെന്നു പൊലീസിന്റെ കണ്ടെത്തൽ.   8 കോടിയോളം രൂപ ഇയാൾ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയിട്ടുണ്ടെങ്കിലും  നിലവിൽ കാര്യമായ തുകയൊന്നും അവശേഷിക്കുന്നില്ല.  ബാക്കി തുക സംബന്ധിച്ചു കൃത്യമായ വിവരം ലഭിക്കാൻ ബാങ്ക് ഓഡിറ്റിങ് പൂർത്തിയാകണമെന്നും പൊലീസ് വ്യക്തമാക്കുന്നു. 

പല ഘട്ടങ്ങളിലായി തട്ടിപ്പു നടത്തിയ റിജിൽ ഇതിനായി ബാങ്ക് ഇടപാട് രേഖകളിലും വലിയ കൃത്രിമം നടത്തിയിരുന്നു. വൻ തുക പിൻവലിച്ച ഇടപാടുകളുടെ ഡേറ്റ എഡിറ്റ് ചെയ്തു നീക്കിയ ശേഷമാണ്  അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കോർപറേഷനു കൈമാറിയത്.  ഫണ്ട് ആദ്യം പിതാവ് രവീന്ദ്രന്റെ  അക്കൗണ്ടിലേക്കും  അവിടെ നിന്നു മറ്റൊരു ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്കും മാറ്റുകയായിരുന്നു. 

പിതാവിന്റെ അക്കൗണ്ടിലേക്ക് എവിടെ നിന്നാണു പണം വന്നത് എന്നതടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്താതെയാണ് എൻട്രി നടത്തിയിരിക്കുന്നത്.  സീനിയർ മാനേജർ എന്ന നിലയിലുള്ള അധികാരങ്ങൾ തട്ടിപ്പിനു പ്രയോജനപ്പെടുത്തി. അക്കൗണ്ട് ഇടപാടുകൾ നടക്കുമ്പോൾ കോർപറേഷനു മൊബൈലിൽ സന്ദേശം ലഭിക്കുന്ന സംവിധാനവും പ്രവർത്തിച്ചിരുന്നില്ല. 

നിർധന കുടുംബാംഗമായ റിജിൽ ചെറുപ്പത്തിലെ ജോലിയിൽ പ്രവേശിച്ച ആളാണ്. ചെറിയൊരു വീട്ടിലാണ് താമസം. ബാങ്കിൽ നിന്ന് 30 ലക്ഷം രൂപയോളം വായ്പയെടുത്തു നിർമിക്കുന്ന വീടിന്റെ പണി പുരോഗമിക്കുകയാണ്. ബാങ്ക് ഉദ്യോഗസ്ഥയുമായി വിവാഹവും നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് കോർപറേഷനിലെ തട്ടിപ്പ് പുറത്തു വന്നത്. 29ന് ഒളിവിൽ പോയ റിജിലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com