കോർപറേഷൻ ബാങ്ക് അക്കൗണ്ടിലെ ഫണ്ട് തിരിമറി: സെക്രട്ടറിയെ മേയർ ഭവനിൽ തടഞ്ഞുവച്ച് യുഡിഎഫ്, വിവാദം മുറുകുന്നു

1. കോഴിക്കോട്ട് മേയർ ഭവനോടു ചേർന്ന ഓഫിസിൽ യുഡിഎഫ് കൗൺസിലർമാരുടെ ഉപരോധത്തെ തുടർന്ന് ഓഫിസിൽ നിന്നു മേയർഭവനിലേക്ക് ഓടിക്കയറുന്ന കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി. 2. ഉപരോധത്തിനു ശേഷം മേയർ ഭവനു മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്ന യുഡിഎഫ് കൗൺസിലർമാർ. ചിത്രം: മനോരമ
SHARE

കോഴിക്കോട് ∙ കോർപറേഷന്റെ 15 കോടി രൂപ ബാങ്കിൽ നിന്നു നഷ്ടമായ സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ കോർപറേഷൻ സെക്രട്ടറിയെ മേയർ ഭവനിൽ ഉപരോധിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45 ന് ആയിരുന്നു ഉപരോധം. മേയർ ഭവനിൽ അതിക്രമിച്ചു കയറി സെക്രട്ടറിയെ ഉപരോധിച്ചതിനു യുഡിഎഫ് കൗൺസിലർമാർക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു. പണം നഷ്ടപ്പെട്ടതു സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മേയറുടെ നിർദേശ പ്രകാരം മേയർ ഭവനിൽ എത്തിയതായിരുന്നു കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി. എന്നാൽ പുറത്തു പോയിരുന്ന മേയർ തിരിച്ചെത്തിയിരുന്നില്ല. 

അതിനിടെയാണ് യുഡിഎഫ് കൗൺസിൽ പാർട്ടി നേതാവ് കെ.സി.ശോഭിതയുടെയും ഉപനേതാവ് കെ.മൊയ്തീൻ കോയയുടെയും നേതൃത്വത്തിൽ യുഡിഎഫ് കൗൺസിലർമാർ മേയർ ഭവനിൽ എത്തിയത്. മേയർ ഭവനിലെ ഓഫിസ് മുറിയിൽ കോർപറേഷൻ സെക്രട്ടറിയെ കണ്ട യുഡിഎഫ് കൗൺസിലർമാർ അവരുടെ അടുത്തേക്ക് പോകുകയും പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. പണം നഷ്ടപ്പെടാൻ കാരണം സെക്രട്ടറിയുടെ ശ്രദ്ധക്കുറവാണെന്ന തരത്തിൽ യുഡിഎഫ് കൗൺസിലർമാർ സംസാരിച്ചതോടെ സെക്രട്ടറി അവിടെനിന്ന് എഴുന്നേറ്റു. 

അതോടെ യുഡിഎഫ് കൗൺസിലർമാർ മുദ്രാവാക്യം വിളികളുമായി സെക്രട്ടറിയെ ഉപരോധിച്ചു. ഇതിനിടയിൽ സെക്രട്ടറി അകത്തേക്ക് ഓടിക്കയറി. അവർക്കു പിന്നാലെ യുഡിഎഫ് കൗൺസിലർമാരും മുദ്രാവാക്യം മുഴക്കി മേയർ ഭവന്റെ അകത്തേക്കു കുതിച്ചു. വീടിനകത്ത് നിന്ന് അൽപ നേരം മുദ്രാവാക്യം മുഴക്കിയ ശേഷം യുഡിഎഫ് കൗൺസിലർമാർ മേയർ ഭവന്റെ പൂമുഖത്തെ പടിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS