12 വർഷത്തിനിടെ നാൽപതിലേറെ പേർക്ക് ജോലി; സ്വപ്നങ്ങൾക്കു ചിറകു നൽകിയ ഈ ചെറുപ്പക്കാർ

മടപ്പള്ളി അറക്കൽ ഭഗവതി ക്ഷേത്ര ഹാളിൽ പിഎസ്‍സി പരീശീലനം നടത്തുന്നവർ.
SHARE

വടകര ∙ 12 വർഷത്തിനിടെ നാൽപതിലേറെ പേർക്ക് ജോലി. ഈയിടെ പ്രസിദ്ധീകരിച്ച പിഎസ്‌സി റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചത് 36 പേർ. മടപ്പള്ളി അറക്കൽ കടപ്പുറം ഭഗവതി ക്ഷേത്ര ഹാളിൽ നടന്നു വരുന്ന പിഎസ്‍സി സൗജന്യ പഠന ക്ലാസ് നയിക്കുന്ന ചെറുപ്പക്കാരുടേത് ചെറിയ അഭിമാനമല്ല. അറക്കൽ എന്ന കടലോര ഗ്രാമത്തിലെ പലർക്കും അപ്രാപ്യമാകുമായിരുന്ന സർക്കാർ ജോലിയിലേക്കുളള വഴി തുറക്കുകയാണ് ഇവരുടെ നിസ്വാർഥ സേവനം. അഞ്ചാറു പേർ ചേർന്ന് ഒരു വീട്ടിൽ ഒത്തു കൂടി പിഎസ്‍സി പരീക്ഷ തയാറെടുപ്പ് നടത്തിയതായിരുന്നു തുടക്കം. 

ഇതിൽ ടി.ബിജുവിന് ആദ്യമായി സർക്കാർ ജോലി കിട്ടി.  പിന്നീട് ഓരോരുത്തർക്കായി ജോലി കിട്ടിയപ്പോഴും അവരൊന്നും പിഎസ്‍സി പരിശീലനം മുടക്കിയില്ല. ജോലി കിട്ടിയവർ ജോലി സ്വപ്നം കണ്ടവർക്കെല്ലാം നിരന്തര പരിശീലനം നൽകി. ഇപ്പോൾ 60 പേർ പരിശീലനത്തിന് എത്തുന്നുണ്ട്. 500 പേർ ഓൺലൈനിൽ തുടരുന്നു. ഞായറാഴ്ച പകൽ മുഴുവൻ പരിശീലനം നീളും. അറക്കൽ ക്ഷേത്ര കമ്മിറ്റിയാണ് ഹാളും കുറെ ഫർണിച്ചറും നൽകിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS