കളഞ്ഞുകിട്ടിയ നായയുടെ ഉടമയെക്കാത്ത് ഒരു കുടുംബം

dog
റോഡിൽ നിന്നു കിട്ടിയ നായ.
SHARE

കോഴിക്കോട്∙ നഷ്ടപ്പെട്ട അരുമയെത്തേടി ഉടമ വരുന്നതും കാത്ത്  6 മാസമായി വഴിയിൽ കണ്ണുംനട്ടിരിക്കുകയാണ് ഭട്ട് റോഡ് ഗാന്ധി നഗറിലെ രാധിക ഗൗതം. കഴിഞ്ഞ മേയ് 31ന് ആണ് രാധികയ്ക്കു ഭട്ടി റോഡിൽ നിന്നൊരു നായയെ കിട്ടിയത്. കറുപ്പും ചാരനിറവും വെള്ളയും കലർന്ന ശരീരമുള്ള ക്രോസ് ബ്രീഡാണ് നായ.

ഏതോ വീട്ടിൽ അരുമയായി വളർത്തിയിരുന്നതാണെന്നാണ് നിഗമനം. സുരക്ഷിതമായ കൂടൊരുക്കി നായയെ പാർപ്പിച്ച ശേഷം ഉടമയെ കണ്ടെത്താൻ പല വഴികളിലൂടെയും ശ്രമിച്ചു. വാർഡ് കൗൺസിലർമാർ വഴി വീടുകളിൽ അന്വേഷിച്ചു. വാട്സാപ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും വിവരങ്ങൾ പങ്കുവച്ചു. എന്നിട്ടും രക്ഷയില്ലാതായതോടെ പത്രപരസ്യം നൽകിയിരിക്കുകയാണ്. എവിടെനിന്നെങ്കിലും ഉടമ വരുമെന്ന പ്രതീക്ഷയിലാണു രാധികയും കുടുംബവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS