ADVERTISEMENT

വൈദ്യുതി മുടക്കം

നാളെ കോഴിക്കോട് ∙ നാളെ പകൽ 9– 4: പത്തേങ്ങൽ താഴം, മാവിളിക്കടവ്, പുത്തനത്ത് കാവ്, കാരാളിത്താഴം, ചിറ്റടിക്കടവ്, എൻ.വി.റോഡ്, എൻ.വി. ക്രഷർ, കാരാട്ട് അമ്പലം.

∙ 8– 5: കരുവള്ളി.

∙ 9– 5: വനിത പോളിടെക്നിക് പരിസരം.

∙ 7– 3: കച്ചേരിമുക്ക്, വടക്കേത്തൊടിക, പകലേടത്ത്, മംഗല്യ റൈസ് മിൽ, പുത്തൻവീട്, കിഴക്കോത്ത് പള്ളി, ഈസ്റ്റ് കിഴക്കോത്ത്, പൂളക്കമണ്ണിൽ, കെഡബ്ല്യുഎ കിഴക്കോത്ത്.

ഡോക്ടർ നിയമനം

കോഴിക്കോട്∙ ജില്ലയിലെ ഇഎസ്ഐ ആശുപത്രി/ഡിസ്പൻസറികളിൽ ഒഴിവുള്ള അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ തസ്തികയിലേക്ക് അലോപ്പതി ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ  രാവിലെ 11 മുതൽ 1 വരെ മാങ്കാവിലെ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഉത്തര മേഖല ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ. 0495 2322339.

സ്കോളർഷിപ്

കോഴിക്കോട്∙ ജില്ലാ പഞ്ചായത്ത് ജില്ലാ പട്ടികജാതി വികസന ഓഫിസ് വഴി നൽകുന്ന മെറിറ്റോറിയസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ദേശീയ, രാജ്യാന്തര സർവകലാശാലകളിിൽ 2022–23 വർഷത്തിൽ പിജി കോഴ്സിന് മെറിറ്റിൽ പ്രവേശനം ലഭിച്ച പട്ടികജാതി വിഭാഗം വിദ്യാർഥികൾക്കാണ് അവസരം. ജില്ലാ, ബ്ലോക്ക് പട്ടിക ജാതി വികസന ഓഫിസുകളിൽ അപേക്ഷ നൽകാം. അവസാന തീയതി 24. 0495-2370379. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com