പന്തീരാങ്കാവ്∙ ഓട്ടോറിക്ഷയുടെ സീററിനടിയിൽ പ്രത്യേക അറയുണ്ടാക്കി മാഹിയിൽ നിന്നു കൊണ്ടുവരുന്ന മദ്യം വിലപന നടത്തുമ്പോൾ പൊലീസ് പിടികൂടി. 4.12.2022 ന് 1.30 pm മണിക്ക് വടകര താലൂക്കിൽ എടച്ചേരി അംശം കായപ്പനച്ചി വച്ച് വാഹന പരിശോധന നടത്തി വരവെ KL. 58. F. 3792 ഓട്ടോറിക്ഷയിൽ 10 ലിറ്റർ മാഹി മദ്യം കടത്തികൊണ്ടു വന്നതിന് വളയം കല്ലുനിര സ്വദേശികളായ പുഞ്ചയിൽ വീട്ടിൽ സുധീഷ്, തയ്യുള്ള പറമ്പത്ത് വിപിൻ എന്നിവരെ നാദാപുരം എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തു കേസാക്കി.പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ സി.പിയുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ വിസി വിജയൻ, അസ്ലo വി എം , ശ്രീജേഷ്, ഷിരാജ്.കെ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.
മദ്യം വിൽപന നടത്തുമ്പോൾ പൊലീസ് പിടികൂടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.