വീടിനു വേണ്ടതെല്ലാം ഒന്നിച്ചൊരുക്കി ‘വീട്’ പ്രദർശനം ശനിയാഴ്ച മുതൽ

house ICON
SHARE

കോഴിക്കോട് ∙ വീടു നിർമിക്കാൻ വേണ്ടതെല്ലാം ഒറ്റമേൽക്കൂരയ്ക്കു കീഴിൽ സമ്മേളിക്കുന്ന ‘വീട്’ പ്രദർശനത്തിന് ശനിയാഴ്ച സ്വപ്നനഗരി മൈതാനത്ത് തുടക്കമാകും.  രാവിലെ 11 മുതൽ രാത്രി എട്ട് വരെയാണു പ്രദർശനം.  വനിത വീട് മാസിക സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ പ്രമുഖ കമ്പനികളുടേതായി നൂറോളം സ്റ്റാളുകൾ ഉണ്ടാകും. മുൻനിര സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണു മുഖ്യപ്രായോജകർ. ടെക് എനേബിൾഡ് കൺസ്ട്രക്‌ഷൻ കമ്പനി ബിൽഡ്നെക്സ്റ്റ് ആണ് പവേർഡ് ബൈ സ്പോൺസർ.

വീടുനിർമിക്കാൻ മാത്രമല്ല പുതുക്കിപ്പണിയാനും ഇന്റീരിയറിനു മോടികൂട്ടാനും വേണ്ടതെല്ലാം പ്രദർശനത്തിലുണ്ടാകും. ടൈൽ, സാനിറ്ററിവെയർ എന്നിവയിലെ ഏറ്റവും പുതിയ മോഡലുകളുടെ നീണ്ടനിരയുമായാണ് സെറ പ്രദർശനത്തിനെത്തുന്നത്. സ്വപ്നവീട് പൂർത്തിയാകുമ്പോൾ എങ്ങനെയിരിക്കുമെന്ന് വെർച്വൽ റിയാലിറ്റിയിലൂടെ കണ്ടറിയാനുള്ള സൗകര്യം ബിൽഡ്നെക്സ്റ്റ് സ്റ്റാളിലുണ്ടാകും.

കോൺകോഡ്, ലൈഫ് ഇൻസ്പയേഡ്, ലിവ, ഗോദ്റെജ് ഇന്റീരിയോ, ആക്ടീവ് ഡിസൈൻസ്, കാൾസ്, ഐഡിയൽ ഡെക്കോർ എന്നിവയുടെ സ്റ്റാളുകളിൽ ഏറ്റവും പുതിയ മോഡൽ അടുക്കളകൾ കണ്ടറിയാം. സ്റ്റീൽ, അലൂമിനിയം, ഫൈബർ, എൻജിനീയേർഡ് വുഡ്, യുപിവിസി എന്നിവയുടെയെല്ലാം വാതിലും ജനലും പ്രദർശനത്തിലുണ്ടാകും. പൂർണമായും ശീതീകരിച്ച വേദിയിലാണ് പ്രദർശനം. പ്രവേശനം സൗജന്യം. ഫോൺ: 94476 21441.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS