ADVERTISEMENT
കുറ്റ്യാടി∙ പട്ടാപ്പകൽ വേളം പള്ളിയത്ത് ടൗണിനെ വിറപ്പിച്ച് കാട്ടുപന്നിക്കൂട്ടത്തിന്റെ വിളയാട്ടം. രാവിലെ 11ന് ആണ് 4 കാട്ടുപന്നികൾ പള്ളിയത്ത് ടൗണിൽ എത്തിയത്. ഒരു പന്നി കിഴക്കേപറമ്പത്ത് കെ.പി. ഇബ്രാഹിമിന്റെ പോപ്പുലർ ട്രേഡേഴ്സ് സിമന്റ് കടയിലേക്ക് ഓടിക്കയറി. നാട്ടുകാർ ഓടിക്കൂടിയതോടെ പന്നി കടയ്ക്കുള്ളിലെ സാധനങ്ങൾ കുത്തിമറിച്ചിട്ടു. ചില്ലു വാതിൽ തകർത്ത് പുറത്തേക്ക് ഓടി. 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു. വനം വകുപ്പ് അധികൃതർക്ക് പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com