ADVERTISEMENT
ബാലുശ്ശേരി ∙ പനങ്ങാട് പഞ്ചായത്തിലെ മലയോര മേഖലകൾ ഉൾപ്പെട്ട കാന്തലാട് വില്ലേജിന്റെ ഓഫിസ് നിർമാണം മന്ദഗതിയിൽ തുടരുന്നതിൽ പ്രതിഷേധം. സ്മാർട്ട് വില്ലേജ് ഓഫിസാക്കുന്നതിന്റെ ഭാഗമായാണ് പഴയ വില്ലേജ് ഓഫിസ് പൊളിച്ചു പുതിയ കെട്ടിടം നിർമിക്കാൻ തുടങ്ങിയത്.  പുതിയ വില്ലേജ് ഓഫിസ് നിർമിക്കുന്നതിനായി 44 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ഒന്നര വർഷം മുൻപാണ് പ്രവൃത്തി തുടങ്ങിയത്. നിലവിൽ വില്ലേജ് ഓഫിസ് സ്വകാര്യ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ മതിയായ സൗകര്യമില്ലാത്തതു കാരണം വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ദുരിതത്തിലാണ്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലും കുറവായതിനാൽ ജീവനക്കാർ അടക്കമുള്ളവർ പ്രയാസത്തിലാണ്.   നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാണ്. അപ്രതീക്ഷിത മഴയും മറ്റു തടസ്സങ്ങളുമാണ് പ്രവൃത്തി വൈകാനുള്ള കാരണമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com