ADVERTISEMENT

നാദാപുരം∙ നാദാപുരത്ത് ഇന്നലെ 6 പേർക്കു കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു. ഇതോടെ ആകെ 32 രോഗികളായി. 7ാം  വാർഡിൽ 3, ആറാം വാർഡിൽ 2,  പതിമൂന്നാം വാർഡിൽ 1 എന്നിങ്ങനെയാണ് ഇന്നലെ സ്ഥിരീകരിച്ച കേസുകൾ. ഏഴാം വാർഡിൽ ആകെ 10 കേസുകളും വാർഡ് ആറിൽ 9 കേസുകളുമാണുള്ളത്. ഇന്നു രാവിലെ 9ന് ചിയ്യൂരിൽ ഗൃഹവലയം സൃഷ്ടിക്കും.

വാക്സീൻ എടുക്കാത്ത കുട്ടികളുള്ള വീടുകളിൽ ഇന്ന് ആരോഗ്യപ്രവർത്തകർ ബോധവൽക്കരണം നടത്തും. സ്പോട്ട് വാക്സീൻ സെന്ററുകളും സജ്ജമാക്കും. ഇന്നലെ 640 വീടുകളിൽ ആരോഗ്യ പ്രവർത്തകർ ബോധവൽക്കരണം നടത്തി. 650 വീടുകളിൽ ലഘുലേഖ നൽകി. 74 വിവിധ അയൽക്കൂട്ടങ്ങളിലും ബോധവൽക്കരണം നടത്തി. 710 അയൽക്കൂട്ട അംഗങ്ങൾ ബോധവൽക്കരണത്തിൽ പങ്കാളികളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com