ADVERTISEMENT

താമരശ്ശേരി∙ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചത് ക്ഷീരകർഷകർക്ക് ആശ്വാസമാകുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ 1962 എന്ന നമ്പറിൽ വിളിച്ചാൽ മൃഗങ്ങളുടെ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സേവനങ്ങൾ കർഷകരുടെ പടിവാതിൽക്കൽ എത്തും.

നിലവിൽ സംസ്ഥാനത്തെ ഓരോ ജില്ലയിലും 2 ബ്ലോക്കുകളിൽ  വീതമാണ് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ അനുവദിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ ‍കൊടുവള്ളി, തൂണേരി ബ്ലോക്കുകളിലാണ് ആദ്യ ഘട്ടത്തിൽ മൊബൈൽ ക്ലിനിക് ആരംഭിച്ചത്. എല്ലാ വിധ സജ്ജീകരണങ്ങളും അടങ്ങിയ വാഹനം, ഒരു വെറ്ററിനറി ഡോക്ടർ, ടെക്നിഷ്യൻ, അറ്റൻഡർ എന്നിവരടങ്ങിയതാണ് യൂണിറ്റ്. സംസ്ഥാനത്തെ മുഴുവൻ ബ്ലോക്കുകളിലും ക്രമേണ വെറ്ററിനറി മൊബൈൽ ക്ലിനിക്കുകൾ ആരംഭിക്കും. ക്ലിനിക് വഴി ലഭിക്കുന്ന സേവനങ്ങൾക്ക് കർഷകർ നൽകേണ്ട പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ട്.

താമരശ്ശേരി മൃഗാശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലോക്ക് വെറ്ററിനറി ക്ലിനിക്കിന്റെ നേതൃത്വത്തിൽ ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം കൊടിയത്തൂരിലെ കർഷകനായ എള്ളങ്ങൽ അബ്ദുവിന്റെ പശുവിന് നടത്തി കിടാവിനെ പുറത്തെടുത്ത് രക്ഷിച്ചു. എല്ലാ ജീവൻ രക്ഷാ മരുന്നുകളും ലഭ്യമാവുന്നതോടെ കൂടുതൽ മികച്ച സേവനം കർഷകർക്ക് നൽകാൻ കഴിയുമെന്ന് താമരശ്ശേരി വെറ്ററിനറി സർജൻ ഡോ. എൻ.കെ.ലിനൂപ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com