പന്തീരാങ്കാവ് ∙ പെരുമണ്ണയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കേസിൽ കല്ലായി പള്ളിക്കണ്ടി സ്വദേശി കോയതൊടുകയിൽ വീട്ടിൽ ഇൻസുദ്ദീനെ (24) പൊലീസ് പിടികൂടി. കോഴിക്കോട് ആന്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്‌പെഷൽ ആക്‌ഷൻ ഫോഴ്‌സും (ഡൻസാഫ്) എസ്ഐ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേർന്നാണ് പിടികൂടി.
വാഹന മോഷണത്തിന് ഒന്നര വർഷം ശിക്ഷ അനുഭവിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങി 4 ദിവസം തികയും മുൻപാണ് വീണ്ടും മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.ഡൻസാഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, അബ്ദുറഹിമാൻ, എസ്‌സിപിഒ അനീഷ് മൂസ്സൻവീട്, സിപിഒമാരായ ജിനേഷ് ചൂലൂർ, സുനോജ്, അർജുൻ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐ മഹീഷ്, എസ്‌സിപിഒ രൂപേഷ്, സിപിഒമാരായ രഞ്ജിത്ത് , സുബീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.