തീവ്രവാദം പരിഹാരമല്ല; രാജ്യപുരോഗതിക്ക് മതനിരപേക്ഷത കാക്കണം: കാന്തപുരം

HIGHLIGHTS
 • എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി പ്രതിനിധി സമ്മേളനത്തിനു തുടക്കം
കോഴിക്കോട്ട് എസ്എസ്എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു മടങ്ങുന്ന കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു.                                                       ചിത്രം: മനോരമ
കോഴിക്കോട്ട് എസ്എസ്എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു മടങ്ങുന്ന കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: മനോരമ
SHARE

കോഴിക്കോട്∙ രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്നു ജംഇയ്യത്തുൽ ഉലമ ദേശീയ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) 50 വർഷം പൂർത്തിയാക്കുന്നതോടനുബന്ധിച്ചു ഗോൾഡൻ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ല. അത്തരം പ്രവർത്തനങ്ങളല്ല വിദ്യാർഥികളുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്. സുന്നി ആശയം തീവ്രതയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

മതപ്രഭാഷണങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലേതു പോലെ സ്വാതന്ത്ര്യം ഇസ്‍ലാമിക രാജ്യങ്ങളിൽ പോലുമില്ലെന്നു സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദർ മുസല്യാർ പറഞ്ഞു. ഇന്ത്യയിൽ ഏതു പള്ളിയിലും എപ്പോഴും മതപ്രഭാഷണം നടത്താം. എന്നാൽ സൗദി അറേബ്യ പോലുള്ള ഇസ്‍ലാമിക രാജ്യങ്ങളിൽ പോലും ഇതു സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ.നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു.

കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി കടലുണ്ടി, സയ്യിദലി ബാഫഖി തങ്ങൾ, ടി.കെ.അബ്ദുറഹ്മാൻ, സി.കെ.ജാബിർ പാലക്കാട്, ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, എസ്എസ്എഫ് സംസ്ഥാന ജന.സെക്രട്ടറി സി.എൻ.ജഅ്ഫർ എന്നിവർ പ്രസംഗിച്ചു. രിസാലയുടെ പുതിയ ലക്കത്തിന്റെ പ്രകാശനം, കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ കർണാടക മുൻ മന്ത്രി യു.ടി.ഖാദറിനു നൽകി നിർവഹിച്ചു.

മാധ്യമ പ്രവർത്തകരായ കെ.ജെ.ജേക്കബ്, ദാമോദർ പ്രസാദ്, മുഹമ്മദലി കിനാലൂർ, രാജീവ് ശങ്കരൻ, കെ.സി.സുബിൻ, എസ്.ഷറഫുദ്ദീൻ, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ, എസ്‍വൈഎസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ കുറ്റ്യാടി, അബ്ദുല്ല വടകര, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എൻ.അലി.അബ്ദുല്ല, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, കലാം മാവൂർ,  എൻ.എം.സാദിഖ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 7000 വിദ്യാർഥികൾ പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്. ഇന്നു വൈകിട്ട് 5 നു വിദ്യാർഥി റാലിയോടെ സമാപിക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS