യത്നം പദ്ധതി: അപേക്ഷ ക്ഷണിച്ചു : കോഴിക്കോട് ∙ വിവിധ മത്സര പരീക്ഷയ്ക്കു തയാറെടുക്കുന്ന ട്രാൻസ്ജെൻഡറുകൾക്കു പരിശീലനത്തിനു സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യത്നം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 0495 2371911.
സൗജന്യ പരിശീലനം
കോഴിക്കോട് ∙ കോച്ചിങ് കം ഗൈഡൻസ് സെന്റർ ഫോർ എസ്‌സി/എസ്ടിയുടെ നേതൃത്വത്തിൽ പട്ടികജാതി/ഗോത്ര (എസ്‌സി/എസ്ടി) വർഗ വിഭാഗക്കാർക്ക് പിഎസ്‌സി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം സംഘടിപ്പിക്കും അവസാന തീയതി 31. 0495 2376179.സൗജന്യ
മെഡിക്കൽ ക്യാംപ്
കോഴിക്കോട് ∙ കെഎംസിടി മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ അർബൻ ഹെൽത്ത് സെന്ററും മുക്കം മുനിസിപ്പാലിറ്റിയും ചേർന്ന് ഇന്നു രാവിലെ 9 മുതൽ മുക്കം അർബൻ ഹെൽത്ത് സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും.
അധ്യാപക നിയമനം
പുതുപ്പാടി∙ ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക അഭിമുഖം നാളെ രാവിലെ 10.30ന് ഓഫിസിൽ.
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 7– 11 മാവുള്ളപൊയിൽ, കല്ലുള്ളതോട്, മേനോൻപാറ, ചെമ്പ്രക്കുണ്ട, മണിക്കുന്ന്, കോറി
∙ 7– 3 കരുമല, ഉപ്പുംപെട്ടി, തേനാകുഴി, തീർഥക്കുഴിച്ചാൽ, എകരൂൽ ടൗൺ, വള്ളിയോത്ത്, അനന്തൻകണ്ടി
∙ 8– 6 ആനപ്പാറ, വരട്ടിയാക്ക്, താഴെ വരട്ടിയാക്ക്, ലോയിഡ് വില്ല
∙ 9– 11.30 ചെറുവണ്ണൂർ ജംക്‌ഷൻ
∙ 9– 2 മച്ചക്കുളം, പുല്ലാളൂർ.
∙ 10.30– 12.30 ഫറോക്ക് ഗവ. ഹൈസ്കൂൾ പരിസരം, ശ്മശാനം റോഡ്, എസ്കോട്ടൽ.
∙ 11– 3 കട്ടിപ്പാറ, അമരാട്, ത്രിവേണി, കാൽവരി, കൊളമല
∙ 11.30– 2 നല്ലൂർ സ്കൂൾ, ഹരിജൻ ബ്രിക്സ് റോഡ്, മിൽക് സൊസൈറ്റി, നല്ലൂർ പെട്രോൾ ബങ്ക്.
നൈപുണ്യ പരിശീലനം
കോഴിക്കോട് ∙ ജില്ലാ വ്യവസായ കേന്ദ്രവും അസാപ് കേരളയും ചേർന്ന് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഇന്റീരിയർ ഡിസൈൻ വിഷയത്തിൽ എൻഐടിയിൽ നൈപുണ്യ പരിശീലനം നൽകുന്നു. ഫെബ്രുവരി 1ന് വൈകിട്ട് 4ന് മുൻപ് ജില്ലാ വ്യവസായി കേന്ദ്രത്തിൽ ഹാജരാകണം. 0495-2766563
കാത്‌ലാബ് ടെക്നീഷ്യൻ
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് കാത്‌ലാബിലേക്ക് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 11ന് എച്ച്ഡിഎസ് ഓഫിസിൽ.