മസാജ് പാർലറിൽ അടിപിടി, അന്വേഷണത്തിൽ ഫ്ലാറ്റിൽ പെൺവാണിഭ കേന്ദ്രം; മൂന്നു പേർ അറസ്റ്റിൽ

  ടി.പി.ഷമീർ, വെട്രിമാരൻ,  എച്ച്.പി.ബിനു.
ടി.പി.ഷമീർ, വെട്രിമാരൻ, എച്ച്.പി.ബിനു.
SHARE

കോഴിക്കോട് ∙ കോവൂർ - നെയ്ത്തുകുളങ്ങര റോഡിലെ ഫ്ലാറ്റിൽ പെൺവാണിഭ കേന്ദ്രം നടത്തുന്ന 2 പേർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ഇരകളായ നേപ്പാൾ, തമിഴ്നാട് സ്വദേശിനികളെ പൊലീസ് രക്ഷപ്പെടുത്തി. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരായ കൊടുവള്ളി വാവാട് കപ്പലാംകുഴിയിൽ ടി.പി.ഷമീർ (29), കുടക് സ്വദേശിനി എച്ച്.പി.ബിനു (ആയിഷ – 32), തമിഴ്നാട് കരൂർ സ്വദേശി വെട്രിമാരൻ (28) എന്നിവരെയാണ് മെഡിക്കൽ കോളജ് അസി. കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ പിടികൂടിയത്. 

Read also: ചക്രത്തിൽ മുടി കുരുങ്ങി ബസിനടിയിൽ യുവതി; ‘കാത്തു പരിപാലിച്ച മുടി കാത്തു, ഓർക്കുമ്പോൾ വിറച്ചു പോകുന്നു’

ടൗൺ പൊലീസ് പരിധിയിലെ മസാജ് പാർലറിൽ കഴിഞ്ഞ ദിവസം നടന്ന അടിപിടിയുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിനിടെയാണു പെൺവാണിഭ കേന്ദ്രത്തെ കുറിച്ചു പൊലീസിന് വിവരം ലഭിച്ചത്. ഫ്ലാറ്റിൽ തിരച്ചിൽ നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ.ബെന്നി ലാലു, എസ്ഐ സദാനന്ദൻ, സീനിയർ സിപിഒ ബിന്ദു, സിപിഒമാരായ വിനോദ് കുമാർ, പ്രജീഷ്, ശ്രീലേഷ് തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS