ADVERTISEMENT

കൂരാച്ചുണ്ട് ∙ പഞ്ചായത്ത് രണ്ടാം വാർഡ് ബസ് സ്റ്റാൻഡിലെ ശുചിമുറി (വനിത സമുച്ചയം) ജനങ്ങൾക്ക് ഉപകാരപ്പെടാതെ വൃത്തിഹീനമായി കിടക്കുന്നു. ദുർഗന്ധം കാരണം ശുചിമുറി  ഉപയോഗിക്കാൻ ജനങ്ങൾ മടിക്കുന്നു. ശുചിമുറിയിൽ വെള്ളം ഇല്ലാത്തതും പൈപ്പ് പൊട്ടുന്നതും ജനങ്ങളെ വലയ്ക്കുന്നുണ്ട്. ശുചിമുറി വൃത്തിയായി സൂക്ഷിക്കാൻ ജീവനക്കാർ ഇല്ലാത്തതും ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നു.ശുചിമുറി സൗകര്യം ഇല്ലാത്തത് കാരണം ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരും കച്ചവടം ചെയ്യുന്നവരും പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ ബുദ്ധിമുട്ടുകയാണ്. 

ബസ് സ്റ്റാൻഡിൽ തന്നെ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ മാസങ്ങൾക്ക് മുൻപ് ആരംഭിച്ച ശുചിമുറിയുടെ പണി പൂർത്തീകരിക്കാത്തത് ജനങ്ങളെ കഷ്ടപ്പെടുത്തുന്നു. ടൗണിൽ  പൊതു ശുചിമുറി ഇല്ലാത്തതും ജനങ്ങൾക്ക് ദുരിതമാണ്. പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും അങ്ങാടിയിൽ  പൊതു ശുചിമുറി നിർമിക്കണമെന്നും സിപിഐ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.  ടി.കെ.ശിവദാസൻ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com