ADVERTISEMENT

കോഴിക്കോട് ∙ "തന്നനം താനന്നം താളത്തിലാടി...." യാത്ര സിനിമയിലെ പാട്ടുമായി കൊച്ചുകുട്ടികൾ 'ആനവണ്ടി' യിൽ നഗരം ചുറ്റിയപ്പോൾ കാഴ്ചക്കാർക്ക് പുതിയൊരനുഭവം. കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് ബസിലായിരുന്നു ആട്ടവും പാട്ടുമായി വിദ്യാർഥികൾ നഗരം ചുറ്റിയത്.  വിനോദ സഞ്ചാരത്തിന് പുതിയ മുഖം നൽനാണ് കെഎസ്ആർടിസി  'നഗരം ചുറ്റാം ആനവണ്ടിയിൽ' എന്ന പദ്ധതി ഒരുക്കിയത്. 

ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂർ പാക്കേജിന്റെ ഭാഗമാണ് ഈ യാത്രയും. ബജറ്റ് ടൂറിസം സെല്ലുമായി കൈകോർത്ത് 200 ട്രിപ്പുകൾ ആണ് ജില്ലയിൽ നടത്തുന്നത്.നഗരത്തിലെയും മീപപഞ്ചായത്തിലെയും വിനോദ സഞ്ചാര മേഖലകളും ചരിത്ര പ്രദേശങ്ങളും ബീച്ചും കോർത്തിണക്കിയാണ് ആദ്യ യാത്ര ആരംഭിച്ചത്. യാത്രയിൽ വിദ്യാർഥികൾക്കൊപ്പം കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡിയും ചേർന്നു.

പേരാമ്പ്ര നൊച്ചാട് യുപി സ്കൂളിലെ 60 വിദ്യാർഥികളും 5 അധ്യാപകരുമാണ് കന്നിയാത്രയിൽ പങ്കെടുത്തത്. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് പ്ലാനറ്റേറിയം, തളി, മിശ്കാൽപ്പള്ളി, ഇംഗ്ലിഷ് പള്ളി, കോതി ബീച്ച് ,ഫ്രീഡം സ്ക്വയർ, ഇടിയങ്ങര, ഭട്ട്റോഡ് ബീച്ച്, നൈനാം വളപ്പ്, മാനാഞ്ചിറ സ്ക്വയർ എന്നിവ ഉൾപ്പെടുത്തിയായിരുന്നു ആദ്യ ട്രിപ്പ്. ഉച്ച കഴിഞ്ഞ് രണ്ടിന് ആരംഭിച്ച് രാത്രി 8 ന് സ്റ്റാൻഡിൽ സമാപിച്ചു. 200 രൂപയാണ് ടിക്കറ്റ്. യാത്ര ആഗ്രഹിക്കുന്നവർക്ക് 9846 100728 നമ്പറിൽ ബന്ധപ്പെടാം.

കലക്ടർ എൻ തേജ് ലോഹിത് റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ കെ.യൂസഫ് , കെഎസ്ആർടിസി ജില്ലാ ഓഫിസർ പി.കെ. പ്രശോഭ്, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുറഹ്മാൻ, ബിടിസി ജില്ലാ കോ ഓർഡിനേറ്റർ പി.കെ.ബിന്ദു, ടി. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com