കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് സംഘടനകൾ
Mail This Article
×
കോഴിക്കോട് ∙ കേന്ദ്ര ബജറ്റ് സ്വാഗതാർഹമാണെന്നു മലബാർ ഡവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം വിലയിരുത്തി. ബജറ്റിൽ പ്രഖ്യാപിച്ച 50 വിമാനത്താവളങ്ങളിൽ ഒന്ന് തിരുവമ്പാടിയിലോ യോജ്യമായ സ്ഥലത്തോ സ്ഥാപിക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണ്. ജില്ലയ്ക്ക് എയിംസ് പ്രഖ്യാപനം ഇല്ലാത്തതു നിരാശപ്പെടുത്തിയെന്നും യോഗം അഭിപ്രായപ്പെട്ടു. കൗൺസിൽ പ്രസിഡന്റ് സി.ഇ.ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.
ജിഎസ്ടി വകുപ്പ് മുൻ ജോയിന്റ് കമ്മിഷണർ കെ.സുനിൽകുമാർ, വിവിധ സംഘടനാ പ്രതിനിധികളായ എം.കെ.അയ്യപ്പൻ, ബേബി കിഴക്കേഭാഗം, കുന്നോത്ത് അബൂബക്കർ, ജോസി വി.ചുങ്കത്ത്, സാദിഖ് പള്ളിക്കണ്ടി, ടി.പി.വാസു, എം.ഐ.അഷ്റഫ്, എം.സി.ജോൺസൻ, പി.ഐ.അജയൻ, എം.കെ.അയ്യപ്പൻ, സി.സി.മനോജ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.