ADVERTISEMENT

നാദാപുരം∙ ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത് നടത്തുന്ന കേരള പദയാത്ര കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ പെരിങ്ങത്തൂരിൽ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികളുടെയും നേതൃത്വത്തിൽ പദയാത്രയ്ക്കു വരവേൽപു നൽകി.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, സ്ഥിരം സമിതി അധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി, നേതാക്കളായ കെ.പി.കുമാരൻ, കെ.കെ.ബാലൻ, പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ കെ.ടി.രാധാകൃഷ്ണൻ, പ്രഫ.ടി.പി.കുഞ്ഞിക്കണ്ണൻ, ശശിധരൻ മണിയൂർ, ജില്ലാ പ്രസിഡന്റ് പി.എം. ഗീത, വൈസ് പ്രസിഡന്റുമാരായ സി.പി.ശശീന്ദ്രൻ, ശ്യാമ പൊയ്ക, സെക്രട്ടറി പി.എം.വിനോദ് കുമാർ, ജോയിന്റ് സെക്രട്ടറി പി.ബിജു തുടങ്ങിയവർ  നേതൃത്വം നൽകി. ഇരിങ്ങണ്ണൂരിൽ വി.വി. മണികണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി.

എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജൻ അധ്യക്ഷത വഹിച്ചു. ആവോലത്ത് പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ.ബാലകൃഷ്ണൻ പ്രഭാഷണം നടത്തി. ചെയർമാൻ സുമനം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കല്ലാച്ചിയിൽ കെ.ടി.രാധാകൃഷ്ണൻ   പ്രഭാഷണം നടത്തി. കരിമ്പിൽ ദിവാകരൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ മേഴ്സി അലക്സാണ്ടർ, അനിൽ കുമാർ പേരടി, വൈസ് ക്യാപ്റ്റൻ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് എന്നിവർ പ്രസംഗിച്ചു. കലാ പരിപാടികളും അരങ്ങേറി. ഇന്നലെ മൊകേരിയിലായിരുന്നു സമാപനം. ഇന്ന് രാവിലെ 9ന് മൊകേരിയിൽ നിന്നാരംഭിക്കും. 11ന് കുറ്റ്യാടി, 3ന് കൂത്താളി, 6ന് പേരാമ്പ്ര സമാപനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com