പ്രതിഭ പരീക്ഷ ഇന്ന് : വടകര ∙ വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര സമിതി 10 –ാം ക്ലാസ് വിദ്യാർഥികൾക്കായി നടത്തുന്ന പ്രതിഭ നിർണയ പരീക്ഷ ഇന്നു രാവിലെ 9.30 ന് ബിഇഎം എച്ച്എസ്എസിൽ നടക്കും. വിദ്യാഭ്യാസ ജില്ലയിലെ 300 വിദ്യാർഥികൾ പങ്കെടുക്കും
ഡോക്ടർ നിയമനം
വടകര ∙ നഗരസഭ ആരംഭിക്കുന്ന ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ എംബിബിഎസ് വിത്ത് ടിസിഎംസി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 10നു രാവിലെ 10നു നഗരസഭ ഓഫിസിൽ.
മേമുണ്ട ∙ അയോറയിൽ ആർ.ബാലറാമിന്റെയും ശ്രീലതയുടെയും മകൾ നിലീനയും പത്തനംതിട്ട അയിരൂർ പ്രഭാകരൻ പിള്ളയുടെയും ലീലാമണി പ്രഭയുടെയും മകൻ അദ്വൈത് പ്രഭാകറും വിവാഹിതരായി.